KeralaCricketLatest NewsIndiaNewsSports

IPL Auction 2022 – മെഗാതാരലേലം ഇന്ന് അവസാനിക്കും: ശ്രീശാന്ത് വീണ്ടും ഐപിഎല്‍ ജേഴ്‌സിയണിയുമോ?

ബെംഗളൂരു: മലയാളി പേസര്‍ എസ് ശ്രീശാന്ത് വീണ്ടും ഐപിഎല്‍ ജേഴ്‌സിയണിയുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. മെഗാതാരലേലം ഇന്ന് അവസാനിക്കാനിരിക്കെ മലയാളി ആരാധകർ ഉറ്റുനോക്കുന്നത് ശ്രീശാന്തിന്റെ സാന്നിധ്യമാണ്. താരലേലത്തിനുള്ള അന്തിമപട്ടികയിലെ മലയാളി താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് എസ് ശ്രീശാന്ത്.

2013ന് ശേഷം ആദ്യമായി ഐപിഎല്‍ ടീമില്‍ എത്താമെന്നുതന്നെയാണ് ശ്രീശാന്തും ആരാധകരും പ്രതീക്ഷിക്കുന്നത്. 50 ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാനവില. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു ശ്രീശാന്ത്. എന്നാല്‍ ആ സീസണില്‍ സ്‌പോട്ട് ഫിക്‌സിംഗ് വിവാദത്തില്‍ കുടുങ്ങിയ ശ്രീശാന്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തി. 2020ലാണ് ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ചത്.

കഴിഞ്ഞ സീസണിലും ലേലത്തിന് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ശ്രീശാന്ത് അന്തിമപട്ടികയില്‍ ഇടംപിടിച്ചില്ല. 39-ാം വയസിലാണ് ഐപിഎല്‍ തിരിച്ചുവരവിന് ശ്രീശാന്ത് തയ്യാറെടുക്കുന്നത്. രണ്ടാം ദിവസത്തെ ലേലം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. 503 കളിക്കാരുടെ ലേലമാണ് ഇന്ന് നടക്കുക. ലേലപ്പട്ടികയിൽ 98 മുതൽ 161 വരെയുള്ള എല്ലാ കളിക്കാരെയും ലേലത്തിൽ അവതരിപ്പിക്കും. തുടര്‍ന്നുള്ള 439 കളിക്കാരില്‍ ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെടുന്നവരെ മാത്രമേ ലേലത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button