ഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാൻ പ്രതിപക്ഷത്തുള്ള 19 പാർട്ടികൾ ആഹ്വാനം ചെയ്‌ത നടപടിയെ അപലപിച്ച് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി നേതാവ് ഗുലാം നബി ആസാദ്. റെക്കോർഡ് സമയത്തിനുള്ളിൽ പുതിയ പാർലമെന്റ് സ്ഥാപിച്ചതിന് ബിജെപി സർക്കാരിനെ പ്രതിപക്ഷം പ്രശംസിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
‘ഞാൻ ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഞാൻ തീർച്ചയായും പങ്കെടുക്കുമായിരുന്നു. പക്ഷേ എനിക്ക് മറ്റൊരു ചടങ്ങുണ്ട്. റെക്കോർഡ് സമയത്തിനുള്ളിൽ പുതിയ പാർലമെന്റ് നിർമ്മിച്ചതിന് പ്രതിപക്ഷം സർക്കാരിനെ അഭിനന്ദിക്കണം. എന്നാൽ, അവർ സർക്കാരിനെ വിമർശിക്കുന്നു. പ്രതിപക്ഷം ഇത് ബഹിഷ്‌കരിക്കുന്നതിന് ഞാൻ എതിരാണ്,’ ഗുലാം നബി ആസാദ് വ്യക്തമാക്കി.
പുതിയ പാർലമെന്റ് കെട്ടിടം പ്രധാനപ്പെട്ടതും അനിവാര്യവുമാണെന്ന് ആസാദ് പറഞ്ഞു. റെക്കോഡ് സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കിയതിന് കേന്ദ്ര സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. ഈ കാലയളവിനുള്ളിൽ ഒരു പാർലമെന്റ് തയ്യാറാക്കുന്നത് എളുപ്പമല്ല, പ്രതിപക്ഷം ഈ നീക്കത്തെ അപലപിക്കുന്നതിന് പകരം അഭിനന്ദിക്കണം. പുതിയ കെട്ടിടം പ്രധാനമന്ത്രിയാണോ രാഷ്ട്രപതിയാണോ ഉദ്ഘാടനം ചെയ്യുക എന്നത് ഒരു വിഷയമല്ലെന്നും ആസാദ് പറഞ്ഞു.
Post Your Comments