Latest NewsNewsIndia

‘സാധാരണക്കാർ പരസ്പരം തോക്കെടുത്ത് കൊല്ലാനിറങ്ങുന്നു, ഇന്ത്യ സിറിയക്കും പാകിസ്ഥാനും സമാനമായി’: മെഹ്ബൂബ മുഫ്തി

ശ്രീനഗർ: ഇന്ത്യ സിറിയക്കും പാകിസ്ഥാനും സമാനമായെന്ന വിവദാസ് പരാമർശവുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. സിറിയയിലെയും പാകിസ്ഥാനിലെയും സാഹചര്യങ്ങളോട് താരതമ്യപ്പെടുത്താനാകുന്ന സ്ഥിതിവിശേഷമാണ് നിലവിൽ ഇന്ത്യയിലുള്ളതെന്ന് മെഹ്ബൂബ മുഫ്തി ആരോപിച്ചു. രാജ്യത്ത് മനുഷ്യർ പരസ്പരം തോക്കെടുത്ത് കൊലപ്പെടുത്താൻ പോലും തയ്യാറാകുന്ന സാഹചര്യമാണുള്ളതെന്നും ഇതുവരെ രാജ്യത്ത് ഇത്തരം അവസ്ഥയുണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

‘ജമ്മുകശ്മീരിൽ സമാധാനം എന്നത് മിഥ്യയായി മാറിയെന്നും പ്രത്യേകാധികാരം റദ്ദാക്കിയതോടെ കശ്മീർ വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.

ത്രീഡി പ്രിന്റിംഗിൽ ചരിത്രം കുറിച്ച് രാജ്യം, ആദ്യ ത്രീഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ഈ നഗരത്തിൽ പ്രവർത്തനമാരംഭിച്ചു

‘നിലവിൽ രാജ്യത്ത് വ്യാപിക്കുന്ന വെറുപ്പിന്‍റെ അളവ് എത്രത്തോളം ആഴമുള്ളതാണെന്ന് നമുക്ക് മനസിലാകും. സാധാരണക്കാരായ ജനങ്ങൾ പരസ്പരം കൊലപ്പെടുത്താൻ തോക്കും വാളും ഉപയോഗിക്കുകയാണ്. ഇത് നമ്മൾ പാകിസ്ഥാനിൽ കണ്ടിട്ടുണ്ട്. ഇതാണ് സിറിയയിൽ നടക്കുന്നതും. അവിടെ അവർ അള്ളാഹു അക്ബർ എന്ന് വിളിച്ച് ആളുകളെ കൊല്ലുന്നു. ഇവിടെ മറ്റ് പല മതമുദ്രാവാക്യങ്ങളും വിളിക്കുന്നു, മനുഷ്യരെ കൊല്ലുന്നു. എന്താണ് ഈ രാജ്യങ്ങളും ഇന്ത്യയും തമ്മിലുളള വ്യത്യാസം?’ മെഹ്ബൂബ മുഫ്തി ചോദിച്ചു.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന 5 മോശം ശീലങ്ങൾ ഇവയാണ്: മനസിലാക്കാം

‘രാജ്യത്തെ നിലവിലെ സാഹചര്യങ്ങളിൽ പ്രധാനമന്ത്രിയും പങ്കാളിയാണ്. വരാനിരിക്കുന്നത് ഗോഡ്സെയുടെ ഇന്ത്യയും, ഗാന്ധിയും നെഹ്റുവും പട്ടേലും വിഭാവനം ചെയ്ത ഇന്ത്യ എന്ന ആശയവും തമ്മിലുള്ള യുദ്ധമാണ്. ബിജെപിക്ക് ഗോഡ്സെയുടെ ഇന്ത്യയെ രൂപപ്പെടുത്താനാണ് ഇഷ്ടം. ഇൻഡ്യ സഖ്യം ലക്ഷ്യമിടുന്നത് രാജ്യത്തിന്‍റെ ശരിയായ ആശയത്തെ സംരക്ഷിക്കാനാണ്,’ പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ രൂപീകരണത്തെ കുറിച്ചു പ്രതികരിക്കവേ മെഹ്ബൂബ മുഫ്തി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button