ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജിമാർ പിന്തുണച്ചു. വിധിയിൽ പ്രതികരിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തി രംഗത്ത്. ജമ്മു കശ്മീരിലെ ജനങ്ങൾ പ്രതീക്ഷ കൈവിടാറില്ലെന്നും ബഹുമാനത്തിനും അന്തസ്സിനുമുള്ള തങ്ങളുടെ പോരാട്ടം തുടരുമെന്നും മെഹ്ബൂബ പറഞ്ഞു.
‘ഇത് ഞങ്ങളുടെ പാതയുടെ അവസാനമല്ല. ഇത് ഇന്ത്യ എന്ന ആശയത്തിന്റെ നഷ്ടമാണ്. നിങ്ങൾ പിടിച്ച കൈക്ക് മുറിവേറ്റിട്ടുണ്ട്’, മെഹ്ബൂബ എക്‌സിൽ കുറിച്ചു. വിധിയിൽ പ്രതികരിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഗുലാം നബി ആസാദും രംഗത്ത് വന്നിരുന്നു. വിധിയെ ദുഃഖകരവും ദൗർഭാഗ്യകരവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രദേശത്തെ ജനങ്ങൾ വിധിയിൽ തൃപ്തരല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ് വിഷയത്തിൽ മൂന്ന് വിധി പ്രസ്താവിച്ചത്. ആർട്ടിക്കിൾ 370 ജമ്മു കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനുള്ള താൽക്കാലിക വ്യവസ്ഥയാണെന്ന് സുപ്രീം കോടതി വിധിച്ചു. 2024 സെപ്‌റ്റംബറിൽ കേന്ദ്രഭരണ പ്രദേശത്ത് തിരഞ്ഞെടുപ്പ് നടത്താനും സുപ്രീം കോടതി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു.
2019-ൽ ജമ്മു കശ്മീരിൽ നിന്ന് ലഡാക്ക് കേന്ദ്രഭരണ പ്രദേശം വിഭജിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന്റെ സാധുത സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനെതിരെയുള്ള അപ്പീലുകളിന്‍മേല്‍ ആണ് സൂപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടനക്ക് കീഴിലുള്ള പരമാധികാരംമാത്രമേ ജമ്മു കാശ്മീരിനുള്ളുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. കാശ്മീരിലെ നിയമസഭയുടെ ശുപാര്‍ശ ഇല്ലാതെ തന്നെ കേന്ദ്ര സര്‍ക്കാരിന് 370ാം വകുപ്പ് റദ്ദാക്കാന്‍ കഴിയുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. രാഷ്ടപ്രതി ഇതിനുള്ള അധികാരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Post Your Comments