ശ്രീനഗർ: പലസ്തീനെ പിന്തുണച്ച് പ്രതിഷേധം നടത്താൻ ജമ്മു കശ്മീർ ഭരണകൂടം അനുവദിച്ചില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി. ശ്രീനഗറിൽ പലസ്തീൻ പൗരന്മാർക്ക് പിന്തുണ പ്രഖ്യാപിച്ച് സമാധാനപരമായി പ്രതിഷേധിക്കാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ മെഹബൂബ മുഫ്തിയെ കൈയേറ്റം ചെയ്തതായും ഇൽതിജ മുഫ്തി ആരോപിച്ചു.
‘പലസ്തീന് വേണ്ടി പ്രതിഷേധിക്കവെ മെഹബൂബ മുഫ്തിയെ കയ്യേറ്റം ചെയ്തു, സമാധാനപരമായി പ്രതിഷേധിക്കാൻ അനുവദിച്ചില്ല. എന്തുകൊണ്ടാണ് പ്രാദേശിക ഭരണകൂടം തുടർച്ചയായി പിഡിപിയെ അടിച്ചമർത്തുന്നത്? ഞങ്ങളെ ദേശവിരുദ്ധരാണെന്ന് മുദ്ര കുത്തുന്നു. ഞങ്ങൾ സമാധാനപരമായാണ് പ്രവർത്തിക്കുന്നത്,’ ഇൽതിജ മുഫ്തി വ്യക്തമാക്കി.
കാത്തിരിപ്പ് ഉടൻ അവസാനിച്ചേക്കും! വ്യൂ വൺസ് വോയിസ് മെസേജുമായി വാട്സ്ആപ്പ് എത്തുന്നു
‘പലസ്തീൻ പൗരന്മാർക്ക് പിന്തുണയുമായി ലോകമെമ്പാടുമുള്ള ആളുകൾ വരുന്നു. പലസ്തീനികൾ ഫോസ്ഫറസ് ബോംബുകൾ ഉപയോഗിച്ച് ആക്രമിക്കപ്പെടുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1,500 കുട്ടികളെയെങ്കിലും കൊന്നൊടുക്കി. ഇസ്രായേൽ മാനുഷിക അന്താരാഷ്ട്ര നിയമം ലംഘിക്കുകയാണ്, മെഡിക്കൽ, വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു.എന്നാൽ, ഇന്ത്യൻ ഗവൺമെന്റിന്റെ ഔദ്യോഗിക നിലപാട് നമ്മൾ മറക്കരുത്,’ ഇൽതിജ മുഫ്തി കൂട്ടിച്ചേർത്തു.
Post Your Comments