KeralaLatest NewsNewsIndia

ഹിജാബ് വിവാദം: കോൺഗ്രസ് പ്രവർത്തകരുമായി ഏറ്റുമുട്ടി പ്രതിഷേധക്കാർ, വീഡിയോ

കല്യാൺ: ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഉഡുപ്പിയിൽ ആരംഭിച്ച സമരം രാജ്യവ്യാപകമായി മാറിയിരിക്കുകയാണ്. നിരവധിയിടങ്ങളിൽ ആണ് സമരവുമായും മുദ്യാവാക്യവിളിയുമായി പ്രതിഷേധക്കാർ രംഗത്ത് വന്നത്. ഇവയിൽ ചില പ്രതിഷേധ പ്രകടനങ്ങൾ അതിരു വിടുന്നുമുണ്ട്. മഹാരാഷ്ട്രയിലെ കല്യാണിൽ ബുർഖ ധരിച്ച ഒരു സംഘം പ്രതിഷേധക്കാരും കോൺഗ്രസ് പാർട്ടി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിന് പിന്നാലെ, ഇവർ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിനെതിരെ കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഭവം.

ശനിയാഴ്ച കല്യാണിലെ ശിവാജി ചൗക്കിൽ വെച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലേക്ക് ഒരു കൂട്ടം ബുർഖ ധരിച്ചവർ ഇടിച്ചുകയറുകയായിരുന്നു എന്നാണു റിപ്പോർട്ടുകൾ. യൂണിഫോം മാർഗനിർദേശങ്ങൾ പാലിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട കർണാടക സർക്കാരിനെതിരെയായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. പ്രതിഷേധത്തിനിടെ രണ്ട് കൂട്ടത്തിലെയും സ്ത്രീകൾ തമ്മിലായിരുന്നു വാക്കേറ്റമുണ്ടായതെന്ന് കല്യാൺ ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് ഗുഞ്ചാൽ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്ന് അറിയിച്ച അദ്ദേഹം, വിഷയത്തിൽ ഇതുവരെ ആരുടെ ഭാഗത്ത് നിന്നും പരാതി ഉയർന്നിട്ടില്ലെന്നും വ്യക്തമാക്കി.

Also Read:കാ​ട്ടി​ല്‍ നി​ന്നും മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി : ദു​രൂ​ഹ​ത

കോൺഗ്രസ് പ്രവർത്തകരും ബുർഖ ധരിച്ച പ്രതിഷേധക്കാരും തമ്മിലുള്ള വാക്കേറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇരുകൂട്ടരും ഏറ്റുമുട്ടുന്നതും വീഡിയോയിൽ കാണാം. തങ്ങളുടെ പ്രതിഷേധം പൂർണമായും കർണാടക സർക്കാരിന് എതിരാണെന്നും സ്ത്രീകൾക്ക് പിന്തുണ നൽകാനാണ് തങ്ങൾ പ്രതിഷേധം നടത്തിയതെന്നും വാക്കേറ്റത്തിന് ശേഷം കോൺഗ്രസ് പാർട്ടിയുടെ വനിതാ വിഭാഗം അധ്യക്ഷ കാഞ്ചൻ കുൽക്കർണി അവകാശപ്പെട്ടു. ഹിജാബ് ധരിച്ച സ്ത്രീകളുടെ ചില ഗ്രൂപ്പുകൾ തുടക്കത്തിൽ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നുവെന്നും എന്നാൽ, കോൺഗ്രസിന്റെ ബാനറുകൾ കണ്ടതോടെ അവർ പാർട്ടി പ്രവർത്തകരെ കുറ്റപ്പെടുത്താൻ തുടങ്ങിയതാണ് വാക്കേറ്റത്തിലേക്ക് നയിച്ചതെന്നുമാണ് ഇവർ പറയുന്നത്.

‘പ്രതിഷേധത്തിൽ വല്ലപ്പോഴും മാത്രമായിരുന്നു ഈ സ്ത്രീകൾ പങ്കെടുത്തത്. വല്ലപ്പോഴും വരുന്നവർ ആയതിനാൽ അവർ ആരാണെന്ന് ഞങ്ങൾക്ക് വ്യക്തമായി മനസിലാക്കാനും സാധിച്ചില്ല. എന്നിരുന്നാലും, ഞങ്ങളുടെ വനിതാ പാർട്ടി പ്രവർത്തകർ സ്ഥിതിഗതികൾ വഷളാക്കാതെ കാര്യങ്ങൾ നിയന്ത്രിച്ചു’, കോൺഗ്രസ് നേതാവ് പറഞ്ഞു. കർണാടകയിലെ ചില ഭാഗങ്ങളിൽ ഹൈസ്‌കൂൾ, കോളേജ് കാമ്പസുകളിൽ ഹിജാബിനെച്ചൊല്ലി നടക്കുന്ന തർക്കം സംസ്ഥാനത്തുടനീളം അക്രമ സംഭവങ്ങൾക്ക് കാരണമായ സാഹചര്യത്തിലായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button