ErnakulamNattuvarthaLatest NewsKeralaNews

വീ​ട്ടി​ൽ ​ക​യ​റി സ​ഹോ​ദ​ര​ങ്ങ​ളെ ആ​ക്ര​മി​ച്ച് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ച കേസ് : രണ്ടുപേര്‍ കൂടി അറസ്റ്റിൽ

. മൂ​ക്ക​ന്നൂ​ര്‍ കോ​ക്കു​ന്ന് തെ​ക്കും​ത​ല വീ​ട്ടി​ല്‍ ബി​നു ഡേ​വി​സ് (39), തൃ​ശൂ​ര്‍ കൊ​ന്ന​ക്കു​ഴി ചാ​ട്ടു​ക​ല്ലും​ത്ത​റ ഭാ​ഗം അ​ക്ക​ര​മ​റ്റം വീ​ട്ടി​ല്‍ ബി​നോ​ജ് (40) എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്

ക​രു​മാ​ലൂ​ര്‍: വീ​ട്ടി​ൽ​ ക​യ​റി സ​ഹോ​ദ​ര​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ട് പേ​ര്‍ കൂ​ടി അറസ്റ്റിൽ. മൂ​ക്ക​ന്നൂ​ര്‍ കോ​ക്കു​ന്ന് തെ​ക്കും​ത​ല വീ​ട്ടി​ല്‍ ബി​നു ഡേ​വി​സ് (39), തൃ​ശൂ​ര്‍ കൊ​ന്ന​ക്കു​ഴി ചാ​ട്ടു​ക​ല്ലും​ത്ത​റ ഭാ​ഗം അ​ക്ക​ര​മ​റ്റം വീ​ട്ടി​ല്‍ ബി​നോ​ജ് (40) എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ഞ്ഞാ​ലി മാ​ട്ടു​പു​റ​ത്ത് ആണ് സംഭവം.

Read Also : ‘സമഗ്ര വികസനവും സുരക്ഷയും ഉറപ്പുവരുത്തി പ്രവർത്തിക്കും’ : ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത പ്രഖ്യാപനം

മാ​ഞ്ഞാ​ലി മാ​ട്ടു​പു​റം എ​ര​മം​ഗ​ല​ത്ത് വീ​ട്ടി​ൽ കു​ഞ്ഞു​മൊ​യ്തീ​ന്‍റെ മ​ക്ക​ളാ​യ ഷാ​ന​വാ​സ്, ന​വാ​സ് എ​ന്നി​വ​രെ​യാ​ണ് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഇതുവരെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 18 ആ​യി. കേ​സി​ൽ മു​ഖ്യ പ്ര​തി​ക​ളാ​യ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ആ​ലു​വ ഡി.​വൈ.​എ​സ്.​പി പി.​കെ. ശി​വ​ന്‍കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button