ആലുവ: ദേശീയപാതയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു പ്രതികൾ കൂടി അറസ്റ്റില്‍. കറുകപ്പിള്ളി ഈച്ചരങ്ങാട് വാടകക്ക് താമസിക്കുന്ന പള്ളുരുത്തി കള്ളിവളപ്പില്‍ ചേനപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് സജാദ് (25), അഞ്ചപ്പാലം കോടര്‍ലിയില്‍ വാടകക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ കോടഞ്ചേരി തമീന് (29) എന്നിവരാണ് പിടിയിലായത്. ആലുവ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 31-ന് ആണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ച കമ്പനിപ്പടി ഭാഗത്ത് വെച്ചാണ് ഹാന്‍സുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ എട്ടംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുള്‍പ്പെടെ തട്ടിക്കൊണ്ടുപോയത്. മര്‍ദിച്ചശേഷം ഇയാളെ കളമശ്ശേരിയില്‍ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി കടന്നു കളയുകയായിരുന്നു.
Read Also : ഇഷ്ടപ്പെട്ടില്ല, അച്ഛന്റെ പടമാണെങ്കിലും എന്തെങ്കിലും നല്ലതാക്കി കൂടായിരുന്നോ?: രമേശ് പിഷാരടിയോട് മകൾ പീലി
അറസ്റ്റിലായ പ്രതികൾ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ക്വട്ടേഷന്‍ കൊടുത്ത, ഏലൂര്‍ മഞ്ഞുമ്മല്‍ കലച്ചൂര്‍ റോഡില്‍ വാടകക്ക് താമസിക്കുന്ന പാലക്കാട് തൃത്താല ആനിക്കര പയ്യാറ്റില്‍ വീട്ടില്‍ മുജീബ് ഉള്‍പ്പെടെ മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
മുജീബിന് കൊണ്ടുവന്ന ഹാന്‍സ് തട്ടിയെടുക്കാന്‍ മുജീബ് തന്നെ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നുവെന്നാണ് വിവരം. ക്വട്ടേഷന്‍ കൊടുത്ത് ഹാന്‍സും കാറും തട്ടിയെടുത്ത് മറിച്ചു വില്‍ക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments