AlappuzhaKeralaNattuvarthaNews

ലോഡ്​ജിൽ മുറി കൊടുക്കാത്തതിന് മാ​നേ​ജ​റു​ടെ ത​ല​ക്ക്​ ചു​റ്റി​ക​ക്ക് അ​ടി​ച്ചു : ഗു​രു​ത​ര പ​രി​ക്ക്

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ഒ​മി​ഷ ലോ​ഡ്​​ജ് മാ​നേ​ജ​ർ അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വൃ​ക്ഷ​വി​ലാ​സം തോ​പ്പ് അ​നി​ൽ​കു​മാ​റി​നാ​ണ്​ (52) പ​രി​ക്കേ​റ്റ​ത്

അ​മ്പ​ല​പ്പു​ഴ: മു​റി കൊ​ടു​ക്കാ​തി​രു​ന്ന​തി​ന്‍റെ പേ​രി​ൽ ലോ​ഡ്​​ജ് മാ​നേ​ജ​റു​ടെ ത​ല​ക്ക്​ ചു​റ്റി​ക​ക്ക് അ​ടി​ച്ച് പരിക്കേൽപ്പിച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ഒ​മി​ഷ ലോ​ഡ്​​ജ് മാ​നേ​ജ​ർ അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വൃ​ക്ഷ​വി​ലാ​സം തോ​പ്പ് അ​നി​ൽ​കു​മാ​റി​നാ​ണ്​ (52) പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ഴു​പ​തി​ൽ​ചി​റ സാ​ബു (47), മ​ക​ൻ സാ​ജ​ൻ (18) എ​ന്നി​വ​രെ പൊലീസ് അ​റ​സ്റ്റ് ചെ​യ്തു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ മാ​നേ​ജ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 10.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ സാ​ബു​വും മ​ക​നും മു​റി​യെ​ടു​ക്കാ​നെ​ത്തി. ഇ​വ​രു​ടെ ഇ​ട​പെ​ട​ലി​ൽ സം​ശ​യം തോ​ന്നി​യ​തി​നാ​ൽ മു​റി ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് ഇ​വ​ർ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് ത​ല​ക്കും കൈ​ക്കും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

Read Also : തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഷപ്പിന്റെ അറസ്റ്റ്: രാഷ്ട്രീയ നിലപാടുകളുടെ തുലാസിൽ ആടിയുലഞ്ഞ് തമിഴ്‌നാട് വോട്ട്ബാങ്കുകൾ

ബ​ഹ​ളം​കേ​ട്ട് സ​മീ​പ​ത്തു​ള്ള​വ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അ​നി​ൽ​കു​മാ​റും സാ​ബു​വും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നെ​ന്നും ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും പു​ന്ന​പ്ര പൊ​ലീ​സ് പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button