KottayamKeralaNattuvarthaLatest NewsNews

കുറുപ്പന്തറയില്‍ കേരള എക്‌സ്പ്രസ് ട്രെയിനിന് മുകളില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണു

ട്രെ​യി​ന്‍റെ ഇ​ല​ക്ട്രി​ക് എ​ൻ​ജി​നെ ട്രാ​ക്ഷ​ൻ ലൈ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ന്‍റോ​ഗ്രാ​ഫ് സം​വി​ധാന​മാ​ണ് ത​ക​ർ​ന്ന​ത്

കോ​ട്ട​യം: കു​റു​പ്പ​ന്ത​റ​യി​ൽ റെ​യി​ൽ​വേ ഇ​ല​ക്ട്രി​ക്ക് ലൈ​ൻ പൊ​ട്ടി വീ​ണു. കേ​ര​ള എ​ക്പ്ര​സ് ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടായത്. ട്രെ​യി​ന്‍റെ ഇ​ല​ക്ട്രി​ക് എ​ൻ​ജി​നെ ട്രാ​ക്ഷ​ൻ ലൈ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ന്‍റോ​ഗ്രാ​ഫ് സം​വി​ധാന​മാ​ണ് ത​ക​ർ​ന്ന​ത്. ഇ​തോ​ടു​ കൂ​ടി ഇ​ല​ക്ട്രി​ക്ക് ലൈ​ൻ ത​ന്നെ ത​ക​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാവുകയായിരുന്നു.

ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം – ന്യൂ ഡല്‍ഹി കേരള എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. കോ​ട്ട​യം വ​ഴി​യു​ള്ള തി​രു​വ​ന​ന്ത​പു​രം കൊ​ച്ചി ലൈ​നാ​ണ് ത​ക​രാറിലാ​യി​രി​ക്കു​ന്ന​ത്. പാന്റോഗ്രാഫ് പൊട്ടിയതിന് പിന്നാലെ വലിയ ശബ്ദത്തോടെ ഇലക്ട്രിക് ലൈന്‍ തകര്‍ന്നു വീണു.

Read Also : അർജുൻ മാധവനെ ചർച്ചയ്ക്ക് വിളിച്ച മീഡിയ വണ്ണിനെ വിമർശിച്ച ശ്രീജ കൈരളി കണ്ടില്ലെയെന്നു വിമർശകർ

നിലവിലെ സാഹചര്യത്തില്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ സമയം പ്രശ്‌നം പരിഹരിക്കാനെടുക്കുമെന്നാണ് സൂചന. ഒരു ഡീസല്‍ എഞ്ചിന്‍ കൊണ്ടു വന്ന് ട്രെയിന്‍ ട്രാക്കില്‍ നിന്ന് മാറ്റണം. ഇതിന് ശേഷം മാത്രമേ അറ്റകുറ്റപ്പണികള്‍ നടത്താനാവൂ. കഴിഞ്ഞ ദിവസം ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത് സംസ്ഥാനത്തെ റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button