നെയ്യാറ്റിൻകര: ഹിന്ദുത്വയുടെ മുസ്ലീം വിരുദ്ധ അജണ്ടയുടെ ഭാഗമായി പൂട്ടപ്പെട്ട മീഡിയാവൺ യൂ ടൂബ് ചാനലിൽ ‘വലതുപക്ഷ ‘നിരീക്ഷകനെന്ന നിലയിൽ അർജുൻ മാധവനെ ചർച്ചയ്ക്ക് വിളിച്ചതിൽ വിമർശനവുമായി ശ്രീജ നെയ്യാറ്റിൻകര. എന്നാൽ മീഡിയ വണ്ണിനെ വിമർശിച്ച ശ്രീജ കൈരളി കണ്ടില്ലെയെന്നു സോഷ്യൽ മീഡിയ.
വിമർശനങ്ങൾ ശക്തമായതിനു പിന്നാലെ മറുപടിയുമായി ശ്രീജയും രംഗത്തെത്തി. കൈരളി ചാനലടക്കം മറ്റു പലരും അർജുൻ മാധവനെ വലതു പക്ഷ നിരീക്ഷകനാക്കിയിട്ടുണ്ട് എന്ന് ചൂണ്ടികാണിക്കുന്നവർക്ക് സോഷ്യൽ മീഡിയയിലൂടെ മറുപടി പറയുകയാണ് ശ്രീജ.
പോസ്റ്റ് പൂർണ്ണ രൂപം
ഉണ്ട്രല്ലോ കൈരളിയിൽ ഉണ്ട്രല്ലോ? ….
മീഡിയാവണ്ണിന്റെ യൂ ടൂബ് ചാനലിൽ അർജുൻ മാധവൻ എന്നൊരു ഹിന്ദുത്വ വർഗീയ വിഷത്തെ വലതുപക്ഷ നിരീക്ഷകനായി കൊണ്ട് വന്നിരുത്തിയതിനെ വിമർശിച്ചിട്ട പോസ്റ്റിൽ ഞങ്ങളുടെ ചാനൽ മാത്രമല്ല കൈരളി ചാനലടക്കം മറ്റു പലരും അവനെ വലതു പക്ഷ നിരീക്ഷകനാക്കിയിട്ടുണ്ട് എന്ന് പറഞ്ഞോടുകയാണ് ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ ….
യേത് മറ്റേ വാട്ട് എബൌട്ടറിയുടെ രാഷ്ട്രീയം …. ഞങ്ങളുടേത് മാത്രമേ കണ്ടുള്ളൂ അവരെ കണ്ടില്ലേ എന്ന് ? …
കൈരളി അല്ല ആര് അർജുൻ മാധവനെന്ന വിഷം തുപ്പുന്ന തീവ്ര ഹിന്ദുത്വ വാദിയെ വലതുപക്ഷ നിരീക്ഷകനാക്കിയാലും പ്രശ്നം തന്നെയാണ് …. ശക്തമായി പ്രതിഷേധിക്കുന്നു…
പക്ഷേ കൈരളിയെപ്പോലെ, മറ്റിതര മീഡിയകളെ പോലെയാണോ മീഡിയാ വൺ? മീഡിയാവൺ അവരിൽ നിന്നൊക്കെ വ്യത്യസ്തമെന്നല്ലേ ജമാഅത്തെ ഇസ്‌ലാമിയുടെ തന്നെ വാദം …. അപ്പോൾ അവർ ചെയ്യുന്നത് പോലെ നിങ്ങൾ ചെയ്‌താൽ അവരും ചെയ്തില്ലേ പിന്നെന്താ എന്ന വാദം ന്യായീകരണമാകുമോ? നിങ്ങൾ കാണിച്ച ഊളത്തരത്തെ നോക്കി ഉണ്ട്രല്ലോ കൈരളിയിൽ ഉണ്ട്രല്ലോ എന്ന് കൈരളിയെ ചൂണ്ടി പാടി നടന്നിട്ട് കാര്യമുണ്ടോ..?
അവർക്ക് പറയാനുള്ളതും കേൾക്കണ്ടേ എന്നാണ് നിങ്ങളുടെ വാദം എങ്കിൽ അവർക്ക് വംശീയതയും മുസ്ലീം വിരുദ്ധതയും പച്ച നുണയും അല്ലാതെ മറ്റെന്താണ് പറയാനുള്ളത്? രാജ്യത്തിന്റെ ഭരണം കയ്യാളുന്ന ബി ജെ പിയുടെ വക്താക്കൾക്ക് പറയാനുള്ളത് പ്രേക്ഷകരെ കേൾപ്പിക്കുന്നതിൽ ജനാധിപത്യപരമായ ശരി ഉണ്ട്… എന്നാൽ ഇന്ത്യയുടെ മുക്കിലും മൂലയിലും മുസ്ലീം വിരുദ്ധത ഉത്പാദിപ്പിച്ച് എങ്ങനെ വർഗീയ തീപടർത്താം എന്ന കൃത്യമായ അജണ്ടയോടെ പ്രവർത്തിക്കുന്ന ഹിന്ദുത്വ ഭീകരവാദ നാവുകൾക്ക് വലതു പക്ഷ നിരീക്ഷക പട്ടം കൊടുത്ത് കൊണ്ടു വന്നിരുത്തുന്നത് അവർക്ക് പറയാനുള്ളതും കേൾക്കണം എന്ന വിശാല ജനാധിപത്യ ബോധമാണെങ്കിൽ അതപകടമാണ് … മുസ്ലീം വിരുദ്ധ പൊതുബോധത്തെയാണ് അത്തരക്കാർ അവരുടെ ഓരോ വാക്കുകളിലൂടെയും ഉണർത്തുന്നത് … അത് മീഡിയാ വൺ ചെയ്‌താൽ കൈരളി ഉൾപ്പെടുന്ന മറ്റു മാധ്യമങ്ങൾ ചെയ്യുന്നതിനേക്കാൾ അപകടമാണ് കാരണം മീഡിയവൺ മുസ്ലീം മാനേജ് മെന്റിന് കീഴിലുള്ള,ന്യൂനപക്ഷ രാഷ്ട്രീയത്തിന് മുൻഗണന കൊടുക്കുന്ന ഒരു വാർത്താ ചാനലാണ് …. മാതൃഭൂമിയിലോ ഏഷ്യാനെറ്റിലോ ഹിന്ദുത്വ വാദികൾ പോയിരുന്ന് മുസ്ലീം വിരുദ്ധത ഛർദ്ദിക്കും പോലല്ലത്… ഒരു മുസ്ലീം പക്ഷ രാഷ്ട്രീയമുള്ള ചാനൽ തന്നെ മുസ്ലീം വിരുദ്ധത വിളമ്പാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നത് അനീതിയാണ് …. മാത്രമല്ല നിങ്ങൾക്ക് വ്യത്യസ്തത ഉണ്ടെന്ന് നിങ്ങൾ തന്നെ പറയുന്നു …
കൈരളി അടക്കമുള്ള സകല വാർത്താ ചാനലുകളോടും ഒരു അഭ്യർത്ഥനയുണ്ട് മുസ്ലീം വംശീയോന്മൂലനം ലക്ഷ്യം വയ്ക്കുന്ന സംഘ പരിവാറാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് ഭരണകൂടത്തിന്റെ വക്താക്കളെ ചർച്ചയ്ക്ക് കൊണ്ടു വന്നിരുത്തും പോലെ എന്തും വിളിച്ചു പറയാൻ യാതൊരു മടിയുമില്ലാത്ത തീവ്ര ഹിന്ദുത്വ വാദം ഉയർത്തി മുസ്ലീം വിരുദ്ധത പറയുന്ന, നിങ്ങൾ വലതുപക്ഷ നിരീക്ഷകർ എന്ന ഓമനപ്പേരിൽ വിളിക്കുന്ന സാംഘികളെ കൊണ്ടു വന്നിരുത്തരുത് …. അത്തരക്കാർ പടർത്തുന്ന മുസ്ലീം വിരുദ്ധതയുടെ ആഴം ചെറുതല്ല ….
നിരോധിക്കപ്പെട്ട കാലത്ത് യു ടൂബിലൂടെ സ്ട്രഗിൾ ചെയ്യുന്ന മീഡിയവൺ അവിടേയും തീവ്ര ഹിന്ദുത്വ വാദികളെ നോക്കി വലതുപക്ഷ നിരീക്ഷകൻ എന്ന് വിളിക്കുന്ന രാഷ്ട്രീയം അത്ര നിഷ്കളങ്ക രാഷ്ട്രീയമായി ഞാൻ വിലയിരുത്തുന്നില്ല….
അപ്പോൾ ശരി പാട്ട് തുടർന്നോളൂ ഉണ്ട്രല്ലോ കൈരളിയിൽ ഉണ്ട്രല്ലോ?? …
Post Your Comments