
മൂവാറ്റുപുഴ: കുടുംബ വഴക്കിനെത്തുടർന്ന് മാറി താമസിച്ചു വന്ന യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. നിരപ്പ് ഒഴുപാറ പാമ്പാക്കുടചാലിൽ അലിയാണ്(47) പൊലീസ് പിടിയിലായത്.
ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. രണ്ടാർ കരയിലെ മാസ് പ്ലൈവുഡ്കമ്പനിയിലാണ് സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് അകന്ന് കഴിയുകയായിരുന്ന ഭാര്യ സറീനയെ (37) ഇവർ ജോലി ചെയ്തു വന്ന കമ്പനിയിൽ എത്തി കത്തികൊണ്ട് കുത്തുകയായിരുന്നു.
മാസ്ക് കൊണ്ട് മുഖം പൂർണമായി മറച്ച് എത്തിയ അലി ഇവരെ പിന്നിൽ നിന്നും കുത്തുകയായിരുന്നു. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട ഇയാൾ മൊബൈൽ ഫോൺ ഓഫാക്കി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് മൂവാറ്റുപുഴ ഡിവൈ.എസ്.പി. മുഹമ്മദ് റിയാസിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments