COVID 19KeralaLatest NewsNews

‘ഞങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ’: കൊവിഡ് ടെസ്റ്റ് നിരക്കുകൾ കുത്തനെ കുറച്ചതിനെ എതിർത്ത് ലാബ് ഉടമകൾ

ലാബ് ഉടമകൾ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും, ആ സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകാൻ കഴിയില്ലെന്നും ലാബ് ഉടമകൾ അറിയിച്ചു.

കോഴിക്കോട്: കൊവിഡ് പരിശോധന നിരക്കുകൾ കുറയ്ക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ച് ലാബ് ഉടമകളുടെ സംഘടന. ആർടിപിസിആർ പരിശോധനയ്ക്ക് 500 രൂപയും ആൻ്റിജൻ പരിശോധനയ്ക്ക് 300 രൂപയും ആയി തന്നെ നിരക്ക് തുടരണമെന്ന് ലാബ് ഉടമകൾ ആവശ്യപ്പെടുന്നു. പുതിയ നിരക്കുകൾ അംഗീരിക്കാൻ കഴിയില്ലെന്നാണ് സംഘടനയുടെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുമെന്നും ഇവർ പറഞ്ഞു.

Also read: ബാബുവിനെ രക്ഷപെടുത്തിയതിന് പിന്നാലെ മുൻ‌കൂർ അനുമതി കൂടാതെയുള്ള ഓഫ് റോഡ് ട്രക്കിങ്ങ് നിരോധിച്ച് ഇടുക്കി

ലാബ് ഉടമകൾ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും, ആ സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകാൻ കഴിയില്ലെന്നും ലാബ് ഉടമകൾ അറിയിച്ചു. കുറച്ച നിരക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ സമരമുഖത്തേക്ക് എത്തുകയാണ്.

ഫെബ്രുവരി 9 നാണ് സംസ്ഥാനത്ത് കൊവിഡ് പരിശോധനകൾക്കും പിപിഇ കിറ്റ്, എൻ 95 മാസ്ക് എന്നീ സുരക്ഷാ സാമഗ്രികൾക്കും നിരക്കുകൾ പുനഃക്രമീകരിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കുന്നത്. സർക്കാരിന്‍റെ പുതിയ തീരുമാനം അനുസരിച്ച്. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇനി മുതൽ 300 രൂപ മാത്രമേ ലാബുകൾക്ക് ഈടാക്കാൻ കഴിയുകയുള്ളു. ആന്‍റിജൻ ടെസ്റ്റിന് 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റിന് 2350 രൂപ, ട്രൂനാറ്റിന് 1225 രൂപ, ആര്‍ടി ലാമ്പിന് 1025 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ. എല്ലാ ചാര്‍ജുകളും ഉൾപ്പെടുത്തിയ നിരക്കാണ് ഇത്. ഇങ്ങനെ നിരക്ക് കുത്തനെ കുറച്ചതിന് എതിരെയാണ് ലാബ് ഉടമകൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button