ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ തളരാത്ത ചുവടുകളുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്ത് പരിശോധനകളുടെ എണ്ണം റെക്കോര്‍ഡ് വേഗതയില്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21.23 ലക്ഷം (21,23,782) പരിശോധനകളാണ് രാജ്യത്ത് നടന്നത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് 20 ലക്ഷത്തിലേറെ പരിശോധനകള്‍ നടത്തുന്നത്. പ്രതിദിനം 25 ലക്ഷത്തിലേറെ പരിശോധനകള്‍ നടത്താനുള്ള ശേഷി നിലവില്‍ ഇന്ത്യക്കുണ്ട്. പരിശോധനകളിലൂടെ അതിവേഗം രോഗികളെ കണ്ടെത്തുന്നതിനാല്‍ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 11.34 ശതമാനമായി കുറഞ്ഞു. മെയ് 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
അതേസമയം, തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തില്‍ താഴെയായി തുടരുകായാണ്. പുതുതായി 2,40,842 പേര്‍ക്കാണു രോഗം ബാധിച്ചത്. ഏപ്രില്‍ 17ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.രാജ്യത്ത് ചികിത്സയിലുള്ളവരുടെ 66.88 ശതമാനവും ഏഴു സംസ്ഥാനങ്ങളിലാണ്. 88.3 ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്. 1.13 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്.
Post Your Comments