Latest NewsNewsIndia

കോവിഡ് പ്രതിരോധം ശക്തമാക്കി യോഗി സർക്കാർ; ഗ്രാമങ്ങളിൽ ഓരോ വീടുകളിലും കോവിഡ് പരിശോധന; പ്രത്യേക ടീമിനെ വിനിയോഗിച്ചു

ലക്നൗ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ഉത്തർപ്രദേശ് സർക്കാർ. ഗ്രാമപ്രദേശങ്ങളിൽ കോവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സർക്കാർ. ഗ്രാമങ്ങളിലെ ഓരോ വീടുകൾ കയറിയുള്ള പരിശോധനയാണ് സർക്കാർ ആരംഭിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളുള്ള ആളുകളെ പരിശോധിച്ച് കോവിഡ് വ്യാപനം തടയുകയാണ് പരിശോധനയുടെ ലക്ഷ്യം. ലോകാരോഗ്യസംഘടനയുടെ നിർദ്ദേശ പ്രകാരമാണ് യുപി സർക്കാർ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Read Also: കേരള രാഷ്ട്രീയത്തിലെ തേജസ്; ത്യാഗത്തിന്റെയും വിപ്ലവ വീര്യത്തിന്റെയും പ്രതീകമായിരുന്നു ഗൗരിയമ്മയെന്ന് കടകംപള്ളി

1,41,610 ടീമുകളേയും 21,242 സൂപ്പർവൈസർമാരേയുമാണ് ഇത്തരത്തിൽ പരിശോധന നടത്താനായി സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നും സർക്കാർ നിയമിച്ചിരിക്കുന്നത്. മെയ് അഞ്ചു മുതൽ ഗ്രാമങ്ങളിലെ ഓരോ വീടുകളിലും പരിശോധന ആരംഭിച്ചു. 75 ജില്ലകളിലെ 97,941 ഗ്രാമങ്ങളിലും പരിശോധന നടത്താണ് തീരുമാനം.

ഓരോ ടീമിലും രണ്ട് അംഗങ്ങൾ വീതമാണ് ഉള്ളത്. ടീം അംഗങ്ങൾ ഗ്രാമങ്ങളിലെ വീടുകൾ സന്ദർശിച്ച് കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരെ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തും. പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ ഐസൊലേറ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കി അവശ്യമായ മരുന്നുകളും നൽകും. കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവർക്കും കോവിഡ് പരിശോധന നടത്തും. രോഗമില്ലാത്തവർക്ക് വാക്‌സിനേഷന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം നൽകും. കൂട്ടായുള്ള പരിശ്രമഫലമായി കോവിഡ് വ്യാപനം പിടിച്ചു നിർത്താൻ കഴിയുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

Read Also: ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങ്; കോവിഡ് പ്രോട്ടോകോളിൽ ഇളവ് വരുത്തി സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button