ബംഗളൂരു: ശിരോവസ്ത്ര വിവാദം കെട്ടടങ്ങാതെ കർണാടക. സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും പ്രഖ്യാപിച്ച അവധി നീട്ടി. ബുധനാഴ്ച വരെയാണ് അവധി നീട്ടിയത്. സംസ്ഥാനത്തെ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്കും കോളജുകൾക്കും ബുധനാഴ്ച വരെ അവധിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.
പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് നിലവിൽ ക്ലാസുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം നിരോധിച്ചതിനെതിരായ ഹർജികൾ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്നതിനാലാണ് അവധി നീട്ടിയത്. ഉഡുപ്പിയിലെ സർക്കാർ കോളജിൽ ഹിജാബ് നിരോധിച്ചതിനെതിരായ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
Post Your Comments