Latest NewsCricketNewsSports

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനം: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരിഞ്ഞെടുത്തു

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരിഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ കെഎല്‍ രാഹുലിന് വിശ്രമം നൽകി. ശിഖര്‍ ധവാനാണ് പകരക്കാരന്‍. ദീപക് ഹൂഡ, യൂസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കും വിശ്രമം നല്‍കി. ശ്രേയാസ് അയ്യര്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലെത്തി.

വിന്‍ഡീസ് ടീമിൽ ഒരു മാറ്റം വരുത്തി. അകെയ്ല്‍ ഹൊസീന് പകരം ഹെയ്ഡല്‍ വാല്‍ഷ് ടീമിലെത്തി. പരിക്ക് ഭേദമാവാത്ത കീറണ്‍ പൊള്ളാര്‍ഡ് മൂന്നാം ഏകദിനത്തിലും പുറത്തിരിക്കും. നിക്കോളാസ് പുരാന്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Read Also:- മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍!

വിന്‍ഡീസ്: ഷായ് ഹോപ്, ബ്രണ്ടന്‍ കിംഗ്, ഡാരന്‍ ബ്രാവോ, ഷമാറാ ബ്രൂക്ക്‌സ്, നിക്കോളാസ് പുരാന്‍, ജേസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലന്‍, ഒഡെയ്ന്‍ സ്മിത്ത്, അള്‍സാരി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ്, കെമര്‍ റോച്ച്.

shortlink

Related Articles

Post Your Comments

Related Articles


Back to top button