കാബൂൾ: ഉഡുപ്പി കോളേജിൽ നടന്ന ഹിജാബ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി അന്താരാഷ്ട്ര ഭീകരസംഘടനയായ താലിബാൻ. കർണാടകയിലെ ഒരു ജില്ലയിൽ ആരംഭിച്ച ഹിജാബ് വിവാദം, ഒരു ദേശീയ വിഷയത്തിൽ നിന്ന് അതിവേഗം അന്താരാഷ്ട്ര വിഷയമായി മാറുകയാണ്.
ഹിജാബ് സ്ത്രീകൾക്ക് ഒഴിച്ചു കൂടാനാവാത്തതാണ്, അത് ധരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും അവർക്കുണ്ട് എന്നാണ് താലിബാൻ വ്യക്തമാക്കിയത്. രാഷ്ട്രത്തിന്റെ ദേശീയ മൂല്യങ്ങളെ കാൾ വലുതാണ് ഇസ്ലാമിക മൂല്യങ്ങളെന്ന് താലിബാൻ പ്രഖ്യാപിച്ചു. ഇസ്ലാമിക മൂല്യങ്ങൾക്ക് വേണ്ടി നിലകൊണ്ടത് കർണാടകയിലെ മുസ്ലിം പെൺകുട്ടികളെ താലിബാൻ പ്രശംസിക്കുകയും ചെയ്തു.
പർദ്ദ ധരിച്ചപ്പോൾ കാലുകൾ പുറത്തു കണ്ടതിനും, സെൽഫി വീഡിയോ ഷൂട്ട് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ ഇട്ടതിനും സ്ത്രീകളെയും പെൺകുട്ടികളെയും വെടിവച്ചു കൊല്ലുന്ന താലിബാൻ പോലൊരു ഭീകരസംഘടന, ഇപ്പോൾ സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി വാചാലരാവുകയാണ്. അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനു ശേഷം, അതിക്രൂരമായ പീഡനമാണ് രാജ്യത്തെ സ്ത്രീകളും പെൺകുട്ടികളും നേരിടേണ്ടി വരുന്നത്. അന്താരാഷ്ട്ര സമ്മർദ്ദം മൂലം പെൺകുട്ടികളെ സ്കൂളിൽ വിടാമെന്ന് താലിബാൻ സമ്മതിച്ചെങ്കിലും, ഇപ്പോഴും ആ നയം പ്രാവർത്തികമായിട്ടില്ല എന്നതാണ് സത്യം.
നേരത്തേ, ചൈനയും ഹിജാബ് വിഷയത്തിൽ അഭിപ്രായവുമായി രംഗത്ത് വന്നിരുന്നു. ഉയിഗുർ വംശജരെ സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയരാകുന്ന ചൈന പോലും ഈ വിഷയത്തിൽ ഇന്ത്യക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ ബഹുസ്വരത തകർക്കാനുള്ള പ്രൊപ്പഗാൻഡയാക്കി ഈ വിഷയത്തെ രാജ്യത്തിന്റെ ശത്രുക്കൾ മാറ്റുകയാണ്. അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ശത്രുക്കൾ ഒരുമിച്ചു നടത്തുന്നത്.
Post Your Comments