കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കുട്ടികള്‍ക്കിടയില്‍ പോളിയോ കേസുകള്‍ വര്‍ധിച്ചിട്ടും പ്രതിരോധ കുത്തിവയ്പ്പുകള്‍ നിര്‍ത്തിവയ്പ്പിച്ച് താലിബാന്‍ ഭരണകൂടം. ഔദ്യോഗിക വിശദീകരണം നല്‍കാതെയാണ് മുന്‍കൂട്ടി നിശ്ചയിച്ച പ്രതിരോധ കുത്തിവയ്പ് പരിപാടികള്‍ ഭരണകൂടം റദ്ദാക്കിയതെന്ന് യുഎന്‍ ഏജന്‍സികള്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ എല്ലാ പോളിയോ വാക്‌സിനേഷന്‍ ക്യാംപുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ദിവസമാണ് താലിബാന്‍ ഉത്തരവിട്ടത്.
Read Also: ‘സ്വര്‍ണം പൂശിയ ഭക്ഷണ സാധനങ്ങളാണോ വയനാട്ടില്‍ വിളമ്പിയത്’: പി എം എ സലാം
പോളിയോ വ്യാപനം നിര്‍മാര്‍ജനം ചെയ്യാത്ത ലോകത്തിലെ രണ്ട് രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും മാത്രമാണ്. പോളിയോ നിര്‍മാര്‍ജന പരിപാടിയുമായി യുഎന്‍ മുന്നോട്ട് പോകുമ്പോഴാണ് ഭരണകൂടം തന്നെ പദ്ധതിയോട് വിമുഖത കാട്ടുന്നത്. വളരെക്കാലമായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത പ്രവിശ്യകളിലേക്കും വൈറസ് പടര്‍ന്നു പിടിച്ചിട്ടുണ്ടെന്നാണ് യൂണിസെഫ്, ലോകാരോഗ്യ സംഘടന എന്നിവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തെക്കന്‍ അഫ്ഗാനിസ്ഥാനിലാണ് മൊത്തം പോളിയോ കേസുകളുടെയും 66 ശതമാനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജനങ്ങള്‍ക്കിടയില്‍ വാക്സിനേഷന്‍ ക്യാംപുകളുടെ വിശ്വാസ്യത വളര്‍ത്തുന്നതിനായി യുഎന്‍ ഏജന്‍സികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെയാണ് താലിബാന്‍ ഭരണകൂടത്തിന്റെ നിലപാടുകള്‍ പോളിയോ നിര്‍മാര്‍ജനത്തിന് തിരിച്ചടിയാകുന്നത്.
Post Your Comments