കോട്ടയം: ചിങ്ങവനത്തെ പോക്സോ കേസ് പ്രതിയായ യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് മാലം ചെറുകരയില്‍ അനന്ദു സി. മധുവിനെ(23)യാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം 4.30നു ആണ് സംഭവം. വീടിനുള്ളില്‍ തൂങ്ങി നിന്ന യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. പോക്സോ കേസില്‍ റിമാന്‍ഡിലായിരുന്ന യുവാവ് ദിവസങ്ങള്‍ക്കു മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.
Read Also : വസ്ത്രത്തിന് മുകളിലൂടെ പിടിക്കുന്നത് പീഡനമല്ല: വിവാദ വിധി പ്രസ്താവനയ്ക്ക് പിന്നാലെ രാജി വെച്ച് വനിതാ ജഡ്ജി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളും വീഡിയോയും പകര്‍ത്തുകയും ചെയ്ത കേസില്‍ ഡിസംബറിലാണ് അനന്ദുവിനെ ചിങ്ങവനം സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ ടി.ആര്. ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ ബ്ലേഡ് വിഴുങ്ങി പ്രതി ആത്മഹത്യാശ്രമം നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ഇയാളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
Post Your Comments