പന്തീരാങ്കാവ്: ഫാന്‍സി ഷോപ്പ് ജീവനക്കാരിയെ കബളിപ്പിച്ച് തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ വില്ക്കാന് ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍. മലപ്പുറം തിരൂരങ്ങാടി കൊളക്കാടന്‍ വീട്ടില്‍ ബിയാസ് ഫാറൂഖ് (37) ആണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പാലാഴി ക്യൂന്‍സ് ഫാന്‍സി ഷോപ്പ് ജീവനക്കാരിയുടെ മൊബൈല്‍ ആണ് പ്രതി മോഷ്ടിച്ചത്. പാദസരം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ പ്രതി ജീവനക്കാരിയുടെ 12,000 രൂപ വിലയുള്ള ഫോണ്‍ കൈക്കലാക്കി മുങ്ങുകയായിരുന്നു. തുടർന്ന് പാലാഴിയിലെ ഷോപ്പില്‍ അഞ്ചു മൊബൈല്‍ ഫോണുകള്‍ വില്പനക്കായി എത്തിച്ചപ്പോള്‍ കടയുടമക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Read Also : മൂന്നാം ഏകദിനം: വിന്‍ഡീസിനെതിരെ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും
നല്ലളം, വേങ്ങര, തിരൂര്‍, കല്‍പ്പകഞ്ചേരി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ 25 ഓളം മോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പാലാഴിയില്‍നിന്ന് നഷ്ടമായ ഫോണും ഇയാളില്‍ നിന്ന് കണ്ടെടുത്തു. പന്തീരാങ്കാവ് എസ്.ഐ സി. വിനായകന്റെ നേതൃത്വത്തില്‍ പ്രഭാത്, ഹാരിസ്, ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments