വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ സമ്പൂര്‍ണ ജയം തേടിയാണ് ഇറങ്ങുന്നത്. അതേസമയം, ആശ്വാസജയം ലക്ഷ്യമിട്ടാണ് വിന്‍ഡീസ് ഇറങ്ങുന്നത്. ഇന്ന് ജയിച്ച് പരമ്പര തൂത്തുവാരിയാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഒരു അപൂര്‍വ റെക്കോര്‍ഡും രോഹിത് ശര്‍മക്ക് സ്വന്തമാക്കാനാവും.
2014-2015നുശേഷം നാട്ടില്‍ ഏകദിന പരമ്പര തൂത്തുവാരുന്ന നായകനെന്ന നേട്ടമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. 2014-15ല്‍ വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ശ്രീലങ്കക്കെതിരെയാണ് അവസാനമായി നാട്ടില്‍ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടിയത്. വിദേശത്ത് 2017ല്‍ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലും കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ സമ്പൂര്‍ണ ജയം സ്വന്തമാക്കിയിരുന്നു.
Read Also:- ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ചില വഴികൾ ഇതാ!
ഇന്ന് ജയിച്ചാല്‍ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ഏകദിന പരമ്പര തൂത്തുവാരുന്ന നായകനെന്ന റെക്കോര്‍ഡ് രോഹിത്തിന്‍റെ പേരിലാവും. ശ്രീലങ്ക, ന്യൂസിലന്‍ഡ്, സിംബാബ്‌വെ, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ ആണ് ഇതിന് മുമ്പ് ഇന്ത്യ ഏകദിന പരമ്പര തൂത്തുവാരിയിട്ടുള്ളത്. വെള്ളിയാഴ്ച ജയിച്ചാല്‍ വിന്‍ഡീസിനെതിരെ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ഇന്ത്യന്‍ നായകനെനന് റെക്കോര്‍ഡും രോഹിത്തിന്‍റെ പേരിലാവും.
Post Your Comments