പാലക്കാട്: അനാവശ്യ വിവാദങ്ങളോട് പ്രതികരിച്ച് മലമ്പുഴ കൂർമ്പാച്ചി തലയിൽ നിന്നും സൈനികർ രക്ഷപ്പെടുത്തിയ ബാബു. ബാബു മല കയറിയത് ഗൂഢലക്ഷ്യങ്ങളോടു കൂടിയാണെന്നും, കൂടെയുള്ളവരെ പറ്റിയും മല കയറിയ ഉദ്ദേശത്തെപ്പറ്റിയും അന്വേഷിക്കണമെന്നും, സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ കഴിയുമ്പോഴാണ് ബാബുവിന്റെ ഈ വെളിപ്പെടുത്തൽ.
സമൂഹമാധ്യമങ്ങളിൽ ചിലരുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നതിനു പിന്നാലെയായിരുന്നു ബാബുവും സഹോദരൻ ഷാജിയും മറുപടിയുമായി രംഗത്ത് വന്നത്. തങ്ങൾ ഇരുവരും ആർഎസ്എസുകാർ ആണെന്നും ശാഖയിൽ പോകാറുണ്ടെന്നും ആർഎസ്എസിന്റെ പ്രാഥമിക സംഘ ശിക്ഷാവർഗിലുൾപ്പെടെ പങ്കെടുത്തിട്ടുണ്ടെന്നും ബാബുവും സഹോദരനും വെളിപ്പെടുത്തി. തങ്ങൾ തികഞ്ഞ ദേശസ്നേഹികളാണെന്നും ഒരിക്കലും തീവ്രവാദികളല്ലെന്നും അവർ പറഞ്ഞു.
ബാബു കഞ്ചാവിന് അടിമയാണെന്നും ഭീകരവാദിയാണെന്നുമെല്ലാം ഫേസ്ബുക്ക് മുതലായ സാമൂഹിക മാധ്യമങ്ങളിൽ ചില പ്രചാരണം നടത്തിയിരുന്നു. കുടുങ്ങിയ സമയം മുതൽ ഇത് ആരംഭിച്ചെങ്കിലും രക്ഷപ്പെടുത്തിയതോടെയാണ് വിമർശനത്തിന്റെ രൂക്ഷത ഉച്ചസ്ഥായിയിൽ എത്തിയത്. അനാവശ്യ വിവാദങ്ങളിൽ വിഷമമുണ്ടെന്നും
Post Your Comments