KeralaLatest NewsNewsIndia

‘തലപ്പാവ് ഒരു ചോയ്‌സ് ആണെങ്കിൽ എന്തുകൊണ്ട്‍ ഹിജാബ് ഒരു ചോയ്‌സ് ആകുന്നില്ല?’: സോനം കപൂർ

മുംബൈ: കര്‍ണാടകയില്‍ ഹിജാബിന്റെ പേരിലുള്ള വിവാദങ്ങള്‍ ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി ബോളിവുഡ് നടി സോനം കപൂർ. തലപ്പാവ് അണിയാമെങ്കില്‍ ഹിജാബും ധരിക്കാമെന്ന് സോനം പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം.‘തലപ്പാവ് ഒരു ചോയ്‌സാണെങ്കില്‍ എന്തുകൊണ്ട് ഹിജാബും അങ്ങനെയല്ല,’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ അവര്‍ കുറിച്ചത്. നേരത്തെ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും ഫ്രാന്‍സ് ദേശീയ ടീമിലെ സ്ഥിരസാന്നിധ്യവുമായ പോള്‍ പോഗ്ബയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഹിജാബിന്റെ പേരില്‍ കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ വീഡിയോയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വീഡിയോ ഷെയര്‍ ചെയ്തിരുന്നത്.

അതേസമയം, ഹിജാബ് വിഷത്തിൽ വിധി വരും വരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന കർണ്ണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഒരു വിഭാഗം മുസ്ലീം വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചു. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹിജാബ് വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ഇന്നലെ നിരസിച്ചിരുന്നു. കർണാടക ഹൈക്കോടതി വിഷയം ഗൗരവത്തോടെ പരിഗണിക്കുന്നുണ്ടെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞത്.

Also Read:വിനീത കൊലക്കേസ് : പ്രതി കൊടുംകുറ്റവാളി, ഭാര്യയെയും കസ്റ്റംസ് ഓഫീസറെയും കൊലപ്പെടുത്തിയത് ക്രൂരമായി

വിദ്യാർത്ഥികൾക്ക് കോളേജിൽ പോകാനുള്ള സൗകര്യം ഒരുക്കണം. അവരുടെ പഠനം മുടങ്ങുന്നു. ഹിജാബ് അവരുടെ മതപരമായ ആചാരത്തിന്റെ ഭാഗമാണ് അതിനായി ഒരു ഇടക്കാല ഉത്തരവിറക്കണമെന്നാണ് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെയും ദേവദത്ത് കാമത്തും വാദിച്ചത്. എന്നാൽ, മതതപരമായ വേഷം ധരിച്ച് സ്‌കൂളിലോ കോളേജിലോ പോകാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജി തീർപ്പാകുന്നത് വരെ ഹിജാബ് ധരിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി നിരസിച്ചു. കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഡുപ്പിയിലെ സർക്കാർ കോളേജിലെ വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച് ക്യാമ്പസിലേക്ക് വരാൻ തുടങ്ങിയതാണ് വിവാദങ്ങൾക്ക് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button