ThiruvananthapuramNattuvarthaLatest NewsKeralaNews

സിപിഎം സംസ്ഥാന സമ്മേളനത്തിന് മാറ്റമില്ല : മാർച്ച്‌ ഒന്നു മുതൽ ആരംഭിക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം മുന്‍ നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 1, 2, 3, 4 തീയതികളില്‍ എറണാകുളത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിനിധി സമ്മേളനം, സെമിനാര്‍, പൊതുസമ്മേളനം എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് പ്രതിനിധികള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Also Read : ‘തലപ്പാവ് ഒരു ചോയ്‌സ് ആണെങ്കിൽ എന്തുകൊണ്ട്‍ ഹിജാബ് ഒരു ചോയ്‌സ് ആകുന്നില്ല?’: സോനം കപൂർ

പതാകദിനം ഫെബ്രുവരി 21 ന് ആചരിക്കും. എല്ലാ ബ്രാഞ്ച് തലത്തിലും പതാക ഉയര്‍ത്തും. എറണാകുളം ജില്ലയിലെ ഒന്നോ, ഒന്നില്‍ കൂടുതലോ ബ്രാഞ്ച് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനവേദിക്ക് ബി രാഘവന്‍ നഗര്‍ എന്ന് നാമകരണം ചെയ്യും. പൊതുസമ്മേളനം ഇ ബാലാനന്ദന്‍ നഗറിലാകും നടക്കുക. സെമിനാര്‍ വേദി അഭിമന്യു നഗര്‍ എന്നും നാമകരണം ചെയ്യും. സമ്മേളന നടത്തിപ്പിനുള്ള ഫണ്ട് ബഹുജനങ്ങളില്‍നിന്ന് ശേഖിക്കും. 13, 14 തീയതികളില്‍ എറണാകുളം ജില്ലയിലെ വീടുകളിലും, കടകളിലും പൊതു ഇടങ്ങളിലും ഫണ്ട് ശേഖരിക്കണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ പരമാവധി ജനങ്ങളെ സമീപിക്കണം.

ആലപ്പുഴ ജില്ലാ സമ്മേളനം 15, 16 തീയതികളിലായി നടത്തും. മറ്റ് പരിപാടികള്‍ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക. 23-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഭേദഗതികളും നിര്‍ദ്ദേശങ്ങളും മാര്‍ച്ച് 10 നുള്ളില്‍ കേന്ദ്ര കമ്മിറ്റിക്ക് നല്‍കും. മാര്‍ച്ച് 9 നുള്ളില്‍ എല്ലാ കമ്മിറ്റികളും ചര്‍ച്ച നടത്തി ഭേദഗതികളും നിര്‍ദേശങ്ങളും തയ്യാറാക്കണം. ഒമ്പതിന് സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button