ThiruvananthapuramLatest NewsKeralaNattuvarthaNews

ആംബുലന്‍സ് പൊട്ടിത്തെറിച്ച്‌ മരണം : 2.30 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

മരണപ്പെട്ട തിരുവനന്തപുരം സ്വദേശി അമ്പിളി ഷാജിയുടെ ആശ്രിതര്‍ക്ക് ആണ് നഷ്ടപരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ ജഡ്ജി എന്‍. ശേഷാദ്രിനാഥന്‍ ഉത്തരവിട്ടത്

തിരുവനന്തപുരം: ആംബുലന്‍സ് വാഹനം പൊട്ടിത്തെറിച്ച്‌ മരണം സംഭവിച്ച കേസില്‍ ഇന്‍ഷുറന്‍സ് കമ്പനി 2.30 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തിരുവനന്തപുരം മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണല്‍ വിധി പ്രഖ്യാപിച്ചു. മരണപ്പെട്ട തിരുവനന്തപുരം സ്വദേശി അമ്പിളി ഷാജിയുടെ ആശ്രിതര്‍ക്ക് ആണ് നഷ്ടപരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ ജഡ്ജി എന്‍. ശേഷാദ്രിനാഥന്‍ ഉത്തരവിട്ടത്.

Read Also : നിയമ വിരുദ്ധ മാർഗത്തിലൂടെ പണം അയക്കാൻ ശ്രമിച്ചു: ഇന്ത്യക്കാർ ഉൾപ്പെടെ നാലു പ്രവാസികൾ അറസ്റ്റിൽ

2016 ജൂലൈ 26 ന് വൈകിട്ട് 6 മണിക്കാണ് സംഭവം. കെ.എല്‍ 46 എന്‍ 3172 രജിസ്‌ട്രേഷന്‍ നമ്പര്‍ ആംബുലന്‍സില്‍ അമ്പിളി ഷാജി സുഖമില്ലാത്ത അച്ഛനും സഹോദരനും ഹോംനേഴ്‌സിനുമൊപ്പം മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യവേ മൂവാറ്റുപുഴ എത്തിയപ്പോള്‍ ആംബുലന്‍സിന്റെ ഐ സി യു ക്യാബിന്റെ ഇലക്‌ട്രിക് വിതരണം നഷ്ടപ്പെടുകയും മേനംകുളം അരൂര്‍ സാറ്റലൈറ്റ് ജംഗ്ഷനു സമീപം വച്ച്‌ ആംബുലന്‍സ് പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടത്തില്‍ അമ്പിളി ഷാജിയും പിതാവും മരണപ്പെടുകയും ആംബുലന്‍സിന് മുന്‍വശത്ത് ഇരുന്ന അമ്ബിളി ഷാജിയുടെ സഹോദരനും ഹോംനേഴ്‌സും ഡ്രൈവറും പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button