Latest NewsSaudi ArabiaNewsInternationalGulf

നിയമ വിരുദ്ധ മാർഗത്തിലൂടെ പണം അയക്കാൻ ശ്രമിച്ചു: ഇന്ത്യക്കാർ ഉൾപ്പെടെ നാലു പ്രവാസികൾ അറസ്റ്റിൽ

ജിദ്ദ: നിയമ വിരുദ്ധ മാർഗത്തിൽ പണം വിദേശത്തേക്ക് അയക്കാൻ ശ്രമിച്ച നാലു പേർ അറസ്റ്റിൽ. ഇന്ത്യക്കാർ ഉൾപ്പെടെ നാലു വിദേശികളാണ് സൗദിയിൽ അറസ്റ്റിലായത്. ആറര ലക്ഷത്തിലേറെ റിയാൽ നിയമ വിരുദ്ധ മാർഗത്തിൽ വിദേശത്തേക്ക് അയക്കാനായിരുന്നു ഇവരുടെ ശ്രമം. ദമാമിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. 6,66,300 റിയാലാണ് നിയമ വിരുദ്ധ മാർഗങ്ങളിലൂടെ വിദേശത്തേക്ക് അയക്കാൻ ശ്രമിച്ചത്.

Read Also: ഓണ്‍ലൈനില്‍ പോണ്‍ വിഡിയോ കാണുന്നവർ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടിവരും: പുതിയ നിയമം ഒരുക്കി സര്‍ക്കാര്‍

ഇവർക്കു ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്ത സൗദി പൗരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി നിയമ ലംഘകർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read Also: മോഷണം ലക്ഷ്യമിട്ട് ആദ്യം പിന്തുടർന്നത് മറ്റൊരു സ്ത്രീയെ: കഴുത്തറുത്ത ശേഷം വിനീത പിടഞ്ഞുവീഴുന്നത് നോക്കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button