തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പന ശാലയിലെ ജീവനക്കാരി കൊലചെയ്യപ്പെട്ട കേസിലെ പ്രതിയെന്നു സംശയിക്കുന്നയാള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവ ദിവസം കൃത്യസ്ഥലത്ത് നിന്ന് ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ട് മുട്ടട ആലപ്പുറം കുളത്തിന് സമീപത്തെ സ്ഥലത്തെത്തി രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ മാറ്റിയശേഷം ടീഷര്‍ട്ടും ട്രാക്ക് സ്യൂട്ടിന് സമാനമായ പാന്റും ധരിച്ച പ്രതി വഴിയാത്രക്കാരനായ യുവാവിനൊപ്പം സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.
Also Read : കേരള മോഡലും യുപി മോഡലും, തെരഞ്ഞെടുപ്പ് നിങ്ങളുടേത്: പരിഹാസവുമായി സന്ദീപാനന്ദഗിരി
നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ശേഖരിച്ച് സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ശ്രീകാര്യം ചാവടിമുക്ക് സ്വദേശിയെ കണ്ടെത്തി. ഉച്ചയ്ക്ക് 12.11 ന് മുട്ടടയില്‍ നിന്നാണ് ഇയാള്‍ ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറില്‍ കയറിയത്. മെഡിക്കല്‍ കോളേജിലേയ്ക്ക് പോകണമെന്ന് പറഞ്ഞാണ് സ്‌കൂട്ടറില്‍ കയറിയത്. ഉള്ളൂരില്‍ ഇറങ്ങി മെഡിക്കല്‍ കോളേജ് ഭാഗത്തേയ്ക്ക് പോയതായും സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ പോലീസിനോട് പറഞ്ഞു. ഹിന്ദിയിലാണ് സംസാരിച്ചത്. ഉള്ളൂര്‍ വരെയുള്ള യാത്രയ്ക്കിടെ രണ്ടോ മൂന്നോ കാര്യങ്ങളാണ് സംസാരിച്ചതെന്നും യുവാവ് മൊഴി നല്‍കി.
Post Your Comments