Latest NewsNewsIndia

യുപിയിലെ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ 60% പോളിംഗ് : പ്രതീക്ഷയോടെ ബിജെപി

ലക്നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 59.87 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ലെന്നും ഉത്തര്‍പ്രദേശ് ചീഫ് ഇലക്ട്രോറല്‍ ഓഫീസര്‍ അജയ് ശുക്ല അറിയിച്ചു. ലക്നൗവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം വിശദ വിവരങ്ങള്‍ നല്‍കിയത്.

Read Also : മീഡിയ വണ്‍ പാകിസ്താനെ പിന്തുണയ്ക്കുന്നു, മതത്തെ ഉയര്‍ത്തിക്കാട്ടി ഇന്ത്യയ്‌ക്കെതിരെ നിന്നു

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ 9 മന്ത്രിമാരുള്‍പ്പെടെ 623 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ജാട്ട് ആധിപത്യ പ്രദേശത്ത് 59.87 ശതമാനം പോളിംഗ് നടന്നെന്ന് അജയ് ശുക്ല അറിയിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് 6 മണിയോടെയാണ് അവസാനിച്ചത്.

ശാമ്ലി ജില്ലയിലാണ് ഏറ്റവുമധികം പോളിംഗ് നടന്നത്. 66.14 ആണ് ഇവിടുത്തെ പോളിംഗ് ശതമാനം. മുസാഫര്‍നഗറില്‍ 65.32 ശതമാനം, മഥുരയില്‍ 62.9 ശതമാനം, ഗൗതം ബുദ്ധ നഗറില്‍ 54.38 ശതമാനവും വോട്ടിംഗ് നടന്നു. ഗാസിയാബാദ്, മീററ്റ്, ആഗ്ര എന്നിവിടങ്ങളില്‍ 52.43, 60, 60.23 ശതമാനം എന്നിങ്ങനെയും പോളിംഗ് നടന്നു.

ഫെബ്രുവരി 14 നാണ് സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 55 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 586 മത്സരാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button