Latest NewsNewsIndia

‘ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ അത് വൻ നഷ്ടമായിരിക്കും, യു.പിയിൽ ഒറ്റയ്ക്ക് മത്സരിക്കും’: ചന്ദ്രശേഖർ ആസാദ്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാദ് സമാജ് പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് ദളിത് നേതാവും പാർട്ടി അധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദ്. ആരുമായും സഖ്യം ചേരുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, കോൺഗ്രസുമായി ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. വ്യക്തിപരമായ സന്തോഷത്തെക്കുറിച്ച് താൻ ചിന്തിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തനിക്ക് വലിയ നഷ്ടങ്ങളുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ഹാത്രസ്, ഉന്നാവോ, പ്രയാഗ്‌രാജ് സംഭവങ്ങളിൽ പ്രതിഷേധിച്ചതിന് ജയിലിൽ പോവേണ്ടി വന്ന സംഭവത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ആസാദിന്റെ പ്രതികരണം.

‘യു.പിയിലെ മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ഒരു ബദലായിരിക്കും ഞങ്ങൾ. എം.എൽ.എയും മന്ത്രിയും ആക്കാമെന്നുള്ള ഓഫറുകൾ ഞാൻ നിരസിക്കുകയായിരുന്നു. സമാജ്‌വാദി പാർട്ടി 100 സീറ്റ് നൽകിയാലും ഞങ്ങൾ അവരുടെ കൂടെ പോവില്ല. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെ തടയാൻ ഞങ്ങൾ മറ്റു പാർട്ടികളെ സഹായിക്കും. മായാവതിയുമായും ഞങ്ങൾ സഖ്യത്തിന് ശ്രമിച്ചിരുന്നു, പക്ഷെ ആരും തന്നെ ബന്ധപ്പെട്ടില്ല. പ്രതിപക്ഷത്തെ ഭിന്നത മൂലം ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ അത് എല്ലാവരുടേയും നഷ്ടമായിരിക്കും. ഭീം ആർമിയുടെ പ്രവർത്തകരാണ് ഞങ്ങളുടെ കരുത്ത്’, ആസാദ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button