ലക്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി താനായിരിക്കുമെന്ന പ്രസ്താവന പിൻവലിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. വാര്‍ത്താസമ്മേളനത്തില്‍ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പ്രിയങ്ക തന്നെയായിരുന്നു ‘എന്നെ അല്ലാതെ മറ്റാരെയെങ്കിലും നിങ്ങൾ അവിടെ കാണുന്നുണ്ടോ’ എന്ന് തിരിച്ച് ചോദിച്ചത്. ഈ പ്രസ്താവനയാണ് പ്രിയങ്ക ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
Also Read:‘ഇനി എന്റെ പേര് രാമസിംഹൻ അബൂബക്കർ എന്നായിരിക്കും, എനിക്ക് ക്ഷേത്രങ്ങളിൽ പോകണം’: രാമസിംഹൻ പറയുന്നു
‘യുപി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് ഞാൻ എന്നല്ല പറഞ്ഞത്. ഞാൻ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പറയുന്നില്ല. നിങ്ങളെല്ലാവരും ഒരേ ചോദ്യം വീണ്ടും വീണ്ടും ചോദിച്ചതിനാലാണ് എല്ലായിടത്തും നിങ്ങൾക്ക് എന്റെ മുഖം കാണാം എന്ന് ഞാൻ പറഞ്ഞത്’, പ്രിയങ്ക ഗാന്ധി വിശദീകരിച്ചു. സഹോദരനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധിക്കൊപ്പമായിരുന്നു പ്രിയങ്കയുടെ വാര്‍ത്താസമ്മേളനം.
അതേസമയം, യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സമാജ് വാദി പാര്‍ട്ടി അഖിലേഷ് യാദവിനെയും ബിഎസ്പി മായാവതിയെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്‌ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നതായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ കോൺഗ്രസിൽ ചേർക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെന്നും, എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ലെന്നും പ്രിയങ്ക ഗാന്ധി വെളിപ്പെടുത്തി
Post Your Comments