Latest NewsNewsIndia

യുപിയിൽ വിജയം ഉറപ്പിക്കാൻ അമിത് ഷാ – നഡ്ഡ – യോഗി ആദിത്യനാഥ് പ്രചാരണ ത്രിത്വം

ഫെബ്രുവരി 10 നാണ് യുപിയിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പ്

ദില്ലി: ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് 20 ൽ താഴെ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉത്തർപ്രദേശിൽ പ്രചാരണം കടുപ്പിച്ച് ബിജെപി. കേന്ദ്ര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തും. ഫെബ്രുവരി 10 നാണ് യുപിയിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പ്.

അമിത് ഷാ കൈരാന ജില്ലയിൽ ഭവന സന്ദർശനം നടത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായി അദ്ദേഹം യുപിയിലെ പൊതുസമ്മേളനത്തിലും പങ്കെടുക്കും. അലിഗഡ്, ബുലാന്ദ്ഷാര്‍ എന്നിവിടങ്ങളിൽ യോഗി ആദിത്യനാഥ്, ബിജ്‌നോറിൽ ജെ.പി നഡ്ഡ, ശരൺപുരിൽ ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്ങ് എന്നിവർ പ്രചാരണം നയിക്കും.

Also read: രോഗികളുടെ എണ്ണത്തിൽ കുറവില്ല: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

2017 തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച മുന്നേറ്റം കാഴ്ചവെച്ച പശ്ചിമ യുപിയുടെ ചുമതലയാണ് അമിത് ഷാ ഏറ്റെടുത്തത്. 2017 ൽ മേഖലയിലെ 108 സീറ്റുകളിൽ 83 എണ്ണവും ബിജെപി സ്വന്തമാക്കിയിരുന്നു.

കർഷകർ ധാരാളമായി പാർക്കുന്ന മേഖല ആയതിനാൽ പശ്ചിമ യുപി എല്ലാ രാഷ്ട്രീയ കക്ഷികൾക്കും നിർണായകമാകും. കാർഷിക നിയമ വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് കർഷകർക്ക് ഉണ്ടായിരുന്ന അമർഷം മുതലെടുക്കാനാണ് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button