പൊന്നാനി: ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രധാന ബീമുകള്‍ അപകടാവസ്ഥയിൽ. ബീമിന് മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ പുറത്തേക്ക് തള്ളി നില്‍ക്കുകയാണ്. ഇത് പാലത്തിന്റെ രൂക്ഷത ആണ് തെളിയിക്കുന്നത്.
നിരവധി ബീമുകളാണ് കോണ്‍ക്രീറ്റ് ഇളകിയ നിലയിലുള്ളത്. മാസങ്ങള്‍ക്കു മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങളിലാണ് വീണ്ടും കോണ്‍ക്രീറ്റ് അടര്ന്നിട്ടുള്ളത്. പത്ത് വര്‍ഷം മുമ്പ് നിര്‍മിച്ച റെഗുലേറ്റര്‍ കം ബ്രിഡ്ജില്‍ വെള്ളം സംഭരിക്കാന്‍ കഴിയാത്തതിനാല്‍ പാലം മാത്രമാണ് ഗുണപ്രദമായത്.
Read Also : പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം: 60-കാരനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു
പാലം നിര്‍മാണത്തില്‍ അഴിമതിയും അശാസ്ത്രീയതയും ഉണ്ടായെന്ന ആരോപണം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഉയര്‍ന്നിട്ടുണ്ട്. നിര്‍മാണത്തിലെ അശാസ്ത്രീയത മൂലവും യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാലും പൊന്നാനി ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുരുമ്പെടുത്ത് നശിച്ചിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് ഷട്ടറിന്റെ താല്‍ക്കാലിക അറ്റകുറ്റപ്പണികളും പെയിന്റിങ് ജോലികളും നടന്നെങ്കിലും ബീമുകള്‍ ഉള്‍പ്പെടെ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. പൈലിങ്ങിനായി എത്തിച്ച ഷീറ്റുകളില്‍ അഴിമതി നടന്നുവെന്ന ആരോപണവുമുണ്ട്.
Post Your Comments