ThiruvananthapuramNattuvarthaKeralaNews

വീട്ടിൽ ആളില്ലാത്ത നേരത്ത് അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു : 64- കാരനായ അയല്‍വാസി പിടിയില്‍

ഇടുക്കി : വണ്ടിപ്പെരിയാറിനു സമീപം അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപത്തിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയായ തമ്പി എന്നയാളാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടുദിവസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.

Also Read : ഹിജാബിന്റെ പേരില്‍ നടക്കുന്നത് മുസ്ലിങ്ങള്‍ക്കെതിരായ ഹൈന്ദവ വര്‍ഗീയവാദികളുടെ കടന്നാക്രമണം: സുനില്‍ പി ഇളയിടം

മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയതോടെ കുട്ടി ഇവരോട് വിവരം പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ ചൈൽഡ് ലൈൻ മുഖേന പോലീസിൽ പരാതി നൽകുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയുടെ സത്യാവസ്ഥ ബോധ്യപെട്ടതിനെ തുടർന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button