തൃശൂർ: ഹിജാബിന്റെ പേരില്‍ നടക്കുന്നത് മുസ്ലിങ്ങള്‍ക്കെതിരായ ഹൈന്ദവ വര്‍ഗീയവാദികളുടെ കടന്നാക്രമണമാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം. മുഴുവന്‍ ജനാധിപത്യവാദികളും അതിനെ ഒരുമിച്ചു നിന്ന് എതിര്‍ക്കണമെണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ എംഎ. ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സുനില്‍ പി ഇളയിടം വിഷയത്തിൽ പ്രതികരണം അറിയിച്ചത്.
അവരവരുടെ മതതത്വങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും നല്‍കുന്നുണ്ടെന്നും ഈ അവകാശത്തെ വെല്ലുവിളിക്കുകയാണ് ആര്‍എസ്എസ് എന്നും എംഎ ബേബി പറഞ്ഞു. ഹിജാബ് ധരിക്കുന്നതിന്റെ പേരില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ വര്‍ഗീയവിഭജനം ലക്ഷ്യം വെച്ചുള്ളതാണെന്നും എംഎ ബേബി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അവരവരുടെ മതതത്വങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും നല്‍കുന്നുണ്ടെന്നും ഈ അവകാശത്തെ വെല്ലുവിളിക്കുകയാണ് ആര്‍എസ്എസ് എന്നും എംഎ ബേബി പറഞ്ഞു. ഹിജാബ് ധരിക്കണോ മറ്റേതെങ്കിലും വസ്ത്രം ധരിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം അതാത് വ്യക്തികളുടേതാണെന്നും അതില്‍ സമൂഹത്തിനോ ഭരണകൂടത്തിനോ ഒരു പങ്കും ഇല്ലെന്നും എംഎ ബേബി വ്യക്തമാക്കി.
Post Your Comments