ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്റെ വായ മൂടിക്കെട്ടാനാണ് ശ്രമിക്കുന്നതെന്നും എന്നാൽ മോദിയുടെ ശ്രമങ്ങൾ വിജയിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ മോദിജി പറയുന്നതൊന്നും രാഹുൽ ശ്രദ്ധിക്കാറില്ലെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അർത്ഥം എന്താണെന്ന് നിങ്ങൾക്കറിയാമോ? ഇതിന്റെ അർത്ഥം എന്താണെന്ന് വെച്ചാൽ കേന്ദ്ര ഏജൻസികളെ കൊണ്ട് രാഹുലിന്റ വായ മൂടിക്കെട്ടാൻ സാധിക്കില്ലെന്നാണ്. ഞാൻ ഒരിക്കലും പിന്മാറില്ല. മോദി പറയുന്നത് ഞാൻ എന്തിന് കേൾക്കണം’-രാഹുൽ പറഞ്ഞു.
Read Also : യുപി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കള്ളക്കടത്തിന് ജയിലിൽ പോയിട്ടില്ല: കെ സുരേന്ദ്രൻ
പാർലമെന്റിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാത്ത വ്യക്തിയുടെ ചോദ്യങ്ങൾക്ക് താൻ എന്തിന് മറുപടി നൽകണമെന്നാണ് കഴിഞ്ഞ ദിവസം ഒരു ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നത് ഇതിന് മറുപടിയായിട്ടാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
Post Your Comments