ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച യുവാവ് അറസ്റ്റിൽ. തോട്ടക്കാട്ടുകാര ഷാഡി ലെയ്നിൽ ഓലിപ്പറമ്പ് വീട്ടിൽ സോളമനെ (29) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടതിനെത്തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read Also : പോലീസിൻ്റെ നാക്ക് കേട്ടാൽ അറപ്പ് ഉളവാക്കുന്നതാകരുത്, മാറ്റം വരണം: മുഖ്യമന്ത്രി
ഒരു വർഷത്തേക്ക് വ്യാഴാഴ്ചകളിൽ ആലുവ സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഇത് ലംഘിക്കുകയും ഈ സമയത്ത് മറ്റൊരു കേസിൽ ഉൾപ്പെടുകയുമായിരുന്നു ഇയാൾ. തുടർന്ന് ഈ കേസിൽ ജയിലിൽ പോവുകയും ജാമ്യം കിട്ടിയതിന് ശേഷവും കാപ്പ വ്യവസ്ഥകൾ ലംഘിച്ചതിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Post Your Comments