മൂവാറ്റുപുഴ: പ്രാർത്ഥനക്കെന്ന വ്യാജേന എത്തി പള്ളിയിൽ നിന്ന് ബാറ്ററി മോഷ്ടിച്ച ആൾ അറസ്റ്റിൽ. ഈരാറ്റുപേട്ട അരുവിത്തുറ കരോട്ട്പറമ്പിൽ മാഹിനാണ് (24) പിടിയിലായത്. മൂവാറ്റുപുഴ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 29 നാണ് സൗത്ത് പായിപ്ര ബദറുൽ ഹുദ ജുമാമസ്ജിദിൽ നിന്ന് ഇയാൾ മോഷണം നടത്തിയത്. ളുഹ്ർ നമസ്കാര സമയത്ത് പ്രാർത്ഥനക്ക് എന്ന വ്യാജേന ഓട്ടോറിക്ഷയിൽ എത്തിയ ഇയാൾ പള്ളിയിൽ നിന്ന് ബാറ്ററി മോഷ്ടിക്കുകയായിരുന്നു.
Read Also : യുഎഇ ഭരണാധികാരികളിൽ നിന്നും പ്രവാസികളിൽ നിന്നും ലഭിച്ചത് ഊഷ്മള സ്വീകരണം: നന്ദി അറിയിച്ച് മുഖ്യമന്ത്രി
പാലാ, ഈരാറ്റുപേട്ട, മേലുകാവ് എന്നിവിടങ്ങളിൽ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ഇൻസ്പെക്ടർ സി.ജെ. മാർട്ടിൻ, എസ്.ഐ എൽദോസ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments