ErnakulamNattuvarthaLatest NewsKeralaNews

പ്രാ​ർ​ത്ഥ​ന​ക്കെ​ന്ന വ്യാ​ജേ​ന പ​ള്ളി​യി​ലെത്തി​ മോഷണം : യുവാവ് അറസ്റ്റിൽ

ഈ​രാ​റ്റു​പേ​ട്ട അ​രു​വി​ത്തു​റ ക​രോ​ട്ട്പ​റ​മ്പി​ൽ മാ​ഹി​നാ​ണ്​ (24) പി​ടി​യി​ലാ​യ​ത്

മൂ​വാ​റ്റു​പു​ഴ: പ്രാ​ർ​ത്ഥ​ന​ക്കെ​ന്ന വ്യാ​ജേ​ന എ​ത്തി പ​ള്ളി​യി​ൽ​ നി​ന്ന്​ ബാ​റ്റ​റി മോ​ഷ്ടി​ച്ച ആൾ അറസ്റ്റിൽ. ഈ​രാ​റ്റു​പേ​ട്ട അ​രു​വി​ത്തു​റ ക​രോ​ട്ട്പ​റ​മ്പി​ൽ മാ​ഹി​നാ​ണ്​ (24) പി​ടി​യി​ലാ​യ​ത്. മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ​ചെ​യ്തത്.

ക​ഴി​ഞ്ഞ 29 നാ​ണ് സൗ​ത്ത് പാ​യി​പ്ര ബ​ദ​റു​ൽ ഹു​ദ ജു​മാ​മ​സ്ജി​ദി​ൽ​ നി​ന്ന് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. ളു​ഹ്​​ർ ന​മ​സ്കാ​ര ​സ​മ​യ​ത്ത് പ്രാ​ർത്ഥ​ന​ക്ക്​ എ​ന്ന വ്യാ​ജേ​ന ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ ഇ​യാ​ൾ പ​ള്ളി​യി​ൽ ​നി​ന്ന് ബാ​റ്റ​റി മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : യുഎഇ ഭരണാധികാരികളിൽ നിന്നും പ്രവാസികളിൽ നിന്നും ലഭിച്ചത് ഊഷ്മള സ്വീകരണം: നന്ദി അറിയിച്ച് മുഖ്യമന്ത്രി

പാ​ലാ, ഈ​രാ​റ്റു​പേ​ട്ട, മേ​ലു​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​യാ​ള്‍ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്. ഇ​ൻ​സ്​​പെ​ക്ട​ർ സി.​ജെ. മാ​ർ​ട്ടി​ൻ, എ​സ്.​ഐ എ​ൽ​ദോ​സ് കു​ര്യാ​ക്കോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button