തിരുവനന്തപുരം: മലയാളം മിഷൻ ഡയറക്ടറായി ചുമതലയേറ്റ കവി മുരുകൻ കാട്ടാക്കടയെ സ്വാഗതം ചെയ്തുകൊണ്ട് മലയാളം മിഷൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായിരുന്നു. ‘മുരുകൻ കാട്ടാക്കട’ എന്നതിന് പകരം, ‘ആർ മുരുകൻ നായർ’ എന്നാണ് പോസ്റ്റിൽ ചേർത്തിരുന്നത്. അതേസമയം ഇടത് അനുഭാവിയായ കവി പേരിനൊപ്പം ജാതി ചേർത്തത് സോഷ്യൽ മീഡിയയിൽ ചർച്ചയായി.
വിഷയവുമായി ബന്ധപ്പെട്ട് നിരവധിപ്പേരാണ് വിമർശനവുമായി രംഗത്ത് വന്നത്. തുടർന്ന് അൽപ്പസമയത്തിനകം പേരിൽ മാറ്റം വരുത്തി പോസ്റ്റ് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
രാജ്യസുരക്ഷ വ്യാഖ്യാതാവിന്റെ ഇഷ്ടം പോലെ വ്യാഖ്യാനിക്കാവുന്ന ആശയമാകരുത്: സിന്ധു സൂര്യകുമാര്‍
നായരാവണം..നായരാവണം…പറ്റുമെങ്കിൽ നമ്മളത് മറച്ചുവെക്കണം..ശമ്പളം വാങ്ങിയിവണ്ടിയോട്ടണം…ഉയർച്ചതാഴ്ച്ചകൾക്കതിതമായ ജാതിയതെ…നിനക്കുഞങ്ങൾ പേരിടുന്നതാണ് പുപുപു പുരോഗമനം..
Post Your Comments