ThiruvananthapuramNattuvarthaLatest NewsKeralaNews

പുഴയോരത്ത് ഭിത്തി നിര്‍മിക്കുന്നതിനിടെ മണ്ണിടിച്ചിൽ : അഞ്ച് അഥിതി തൊഴിലാളികൾക്ക് പരിക്ക്

മലപ്പുറം: കൊളത്തൂര്‍ വെങ്ങാട് മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അഞ്ച് അതിഥി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുന്തിപ്പുഴക്ക് കുറുകെ നിര്‍മിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ സ്ഥലത്ത് രാവിലെ 10.45 ഓടെയാണ് അപകടമുണ്ടായത്.

Also Read : കര്‍ണാടകയിലെ ഹിജാബ് വിവാദം ഏറ്റെടുത്ത് പാകിസ്താന്‍

പുഴയോരത്ത് ഭിത്തി നിര്‍മിക്കുന്നതിനായി കോണ്‍ക്രീറ്റ് ചെയ്യാനുള്ള കമ്പികള്‍ കെട്ടുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരുടേയും അഗ്നിശമന സേനയുടേയും പൊലീസിന്റേയും സംയോജിതമായ ഇടപെടല്‍ കാരണമാണ് ഇവരെ രക്ഷിക്കാനായത്.

തൊഴിലാളികളുടെ ആരോഗ്യം തൃപ്തികരമാണെന്നും കൃത്യ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയതു മൂലം വളരെ വലിയ അപകടം ഒഴിവായതായും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button