ഇസ്ലാമാബാദ്: കര്‍ണാടകയിലെ ഹിജാബ് പ്രശ്‌നം ഏറ്റെടുത്ത് പാകിസ്താന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാനുള്ള അവസരം നിഷേധിക്കുന്നതിലൂടെ മുസ്ലീം പെണ്‍കുട്ടികളുടെ മൗലികാവകാശം ഇന്ത്യ നിഷേധിക്കുകയാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആരോപിച്ചു.
Read Also : ചാനല്‍ വിലക്ക് ഹൈക്കോടതി ശരിവച്ചിട്ടും യൂട്യൂബില്‍ സംപ്രേഷണം തുടര്‍ന്ന് മീഡിയ വണ്‍
‘ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. മുസ്ലീം പെണ്‍കുട്ടികളെ അടിച്ചമര്‍ത്താനും ഭയപ്പെടുത്താനും വേണ്ടിയാണ് ഈ നീക്കം. ഹിജാബ് ധരിക്കാനുള്ള നിരോധനം മുസ്ലീങ്ങളെ ന്യൂനപക്ഷമാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമാണ്’ , ഷാ മുഹമ്മദ് ഖുറേഷി ട്വിറ്ററിലൂടെ ആരോപിച്ചു.
അതേസമയം ഹിജാബ് പ്രശ്‌നത്തെ രാജ്യം മുഴുവനുമുള്ള പ്രക്ഷോഭമായി മാറ്റാനും ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് വ്യാപിപ്പിക്കാനും മന:പൂര്‍വ്വം ആരോ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മൂന്ന് ദിവസത്തെ അവധി നല്‍കിയിരിക്കുകയാണ്. സമാധാനവും ഐക്യവും കാത്തു സൂക്ഷിക്കുന്നതിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
Post Your Comments