വാഷിങ്ടൺ: ചൈനയെ പ്രതിരോക്കാൻ ഒരു മുഴം മുൻപേ എറിഞ്ഞ് അമേരിക്ക. ചൈനയുടെ നിത്യ ശത്രുവായ തായ്‌വാനുമായി യു.എസ് ഒപ്പിടാൻ പോകുന്നത് 100 മില്യൺ ഡോളറിന്റെ കരാറാണെന്ന് അമേരിക്കൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തായ്‌വാൻ എംബസിയും ഇക്കാര്യം ശരിവെച്ചു കൊണ്ട് പ്രസ്താവന ഇറക്കിയിട്ടുണ്ട്.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തിങ്കളാഴ്ച നടത്തിയ പ്രസ്താവന പ്രകാരം, തായ്‌വാനുമായി 100 മില്യന്റെ എൻജിനീയറിങ്, മെയിൻന്റനൻസ് കരാർ ഒപ്പിടും. തായ്‌വാൻ ഉടൻ സ്വന്തമാക്കാൻ പോകുന്ന അമേരിക്കയുടെ പാട്രിയോട്ട് വ്യോമപ്രതിരോധ സംവിധാനം, നിലവിലുള്ള വ്യോമപ്രതിരോധ സംവിധാനം എന്നിവയുടെ അറ്റകുറ്റപണികൾ ഏറ്റെടുക്കാനുള്ള കരാറാണിത്.
ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടു നടത്തുന്ന കരാറിൽ റെയ്തിയോൺ ടെക്നോളജീസ്, ലോക്ഹീഡ് മാർട്ടിൻ എന്നിവയും ഉൾപ്പെടുന്നു. യുഎസ് സ്റ്റേറ്റ് കോൺഗ്രസിൽ നിന്നും ഇക്കാര്യത്തിന് ഉടൻ അനുമതി ലഭിക്കുമെന്ന് യു.എസ് ഡിഫൻസ് സെക്യൂരിറ്റി കോർപ്പറേഷൻ ഏജൻസി അറിയിച്ചു. പാട്രിയോട്ട് വ്യോമപ്രതിരോധ സംവിധാനം തായ്‌വാന്റെ രാഷ്ട്രീയ സ്ഥിരതയും, സൈനിക സന്തുലനവും, സാമ്പത്തിക പുരോഗതിയും നിലനിർത്താൻ ഉപകരിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
Post Your Comments