ഉഡുപ്പി സ്‌കൂളിലെ ഹിജാബ് വിഷയം കർണാടകയിൽ കത്തിപ്പടരുകയാണ്. ഉഡുപ്പിയിലെ പെൺകുട്ടികൾക്ക് പിന്തുണയുമായി കർണാടകയിലെ നിരവധി കോളേജിലെ മുസ്ലിം പെൺകുട്ടികൾ പർദ്ദയും ഹിജാബും ധരിച്ചാണ് എത്തിയത്. കാവി ഷാൾ അണിഞ്ഞ് ‘ജയ് ശ്രീറാം’ വിളിച്ചെത്തിയ ആൺകുട്ടികൾക്ക് മുന്നിലൂടെ ‘അല്ലാഹു അക്ബർ’ വിളിക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകരുന്നത്. കര്‍ണാടകയിലെ ഒരു കോളേജില്‍ നിന്നുള്ള ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.
Also Read:നിയമ നിർദ്ദേശങ്ങൾ തിരിച്ചടിയാകുന്നു: ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരുമെന്ന് മെറ്റ
വൈറലായ വീഡിയോയിൽ, ഹിജാബ് ധരിച്ച ഒരു മുസ്ലീം പെൺകുട്ടി സ്‌കൂട്ടറിൽ തന്റെ കോളേജിലേക്ക് വരുന്നത് കാണാം. സ്‌കൂട്ടർ പാർക്ക് ചെയ്‌ത ശേഷം ക്ലാസിലേക്ക് നടക്കുന്നതിനിടെ കാവി ഷാൾ ധരിച്ച ഒരു കൂട്ടം ആൺകുട്ടികൾ ‘ജയ് ശ്രീറാം’ എന്ന് വിളിച്ച് പെൺകുട്ടിയുടെ അടുത്തേക്ക് നീങ്ങി. ഇതിൽ അസ്വസ്ഥയായ പെൺകുട്ടി ‘അല്ലാഹു അക്ബർ’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. തന്റെ കൈകൾ മുകളിലേക്കുയർത്തിയാണ് പെൺകുട്ടി ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ച് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
മാണ്ഡ്യയിലെ പിഇഎസ് കോളേജിൽ ആണ് സമഭാവം. ഇതിന്റെ വീഡിയോ മാധ്യമപ്രവർത്തകൻ ഇമ്രാൻ ഖാൻ ട്വിറ്ററിൽ പങ്കുവെച്ചു. ‘കാവി ഷാൾ ധരിച്ച #ജയ് ശ്രീറാം എന്ന് വിളിക്കുന്ന വിദ്യാർത്ഥികൾ അവളെ ശല്യപ്പെടുത്തുന്നു. അവൾ കൈ ഉയർത്തി ‘അള്ളാഹു അക്ബർ’, എന്ന് വിളിച്ചു’, ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു. വീഡിയോയിലെ മുസ്ലിം പെൺകുട്ടിയെ ഇപ്പോൾ ധീരയായി വാഴ്ത്തുകയാണ് ഒരുകൂട്ടം ആളുകൾ.
Very brave girl indeed. You need guts to take on these terrorists. Hope she remains focused to study and stay away from politics. https://t.co/0wNj6g9bPC
— Rifat Jawaid (@RifatJawaid) February 8, 2022
Post Your Comments