പാരീസ്: വ്യക്തി വിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമത്തിൽ യൂറോപ്യൻ യൂണിയൻ വരുത്തുന്ന മാറ്റത്തിൽ ആശങ്കയറിയിച്ച് മെറ്റ. പുതിയ ചട്ടത്തിലെ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടാകുമെന്ന് മെറ്റ വ്യക്തമാക്കി. ഇതേതുടർന്ന് അനുകൂല നിലപാട് സ്വീകരിക്കുന്നതിനായി യൂറോപ്യൻ യൂണിയനിലെ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനെ ബന്ധപ്പെട്ടിരിക്കുകയാണ് കമ്പനി.
വ്യക്തികളുടെ വിവരങ്ങൾ യൂറോപ്യൻ യൂണിയനിലെ സർവറുകളിൽ സൂക്ഷിക്കണമെന്നതാണ് പുതിയ ചട്ടം. എന്നാൽ അമേരിക്കയിലും യൂറോപ്പിലുമാണ് മെറ്റ നിലവിൽ വ്യക്തി വിവരങ്ങൾ സൂക്ഷിക്കുന്നത്. കമ്പനിയുടെ പരസ്യ ലക്ഷ്യങ്ങളിലും മറ്റും യൂറോപ്യൻ യൂണിയന്റെ പുതിയ ചട്ടം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് മെറ്റയുടെ നിഗമനം.
‘എന്നാലുമെന്റെ മുരുകൻ നായരേ, ഇങ്ങൾക്കീ ഗതി വന്നല്ലോ’: കെ റെയിലിനേക്കാൾ വേഗത്തിൽ തിരുത്ത് വന്നുവെന്ന് ശ്രീജിത്ത് പണിക്കർ
ഇതോടൊപ്പം കഴിഞ്ഞ ആഴ്ച പുറത്തുവന്ന പാദവാർഷിക ഫലം കമ്പനിക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. പ്രതീക്ഷിച്ച വളർച്ച നേടിയെടുക്കാൻ കഴിയാതായതോടെ കഴിഞ്ഞ ആഴ്ച മെറ്റയുടെ ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞിരുന്നു. തുടർന്ന് ഉടമയായ മാർക് സക്കർബർഗിന്റെ ആസ്തി ഇന്ത്യൻ അതിസമ്പന്നരായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലേക്ക് പോകുകയും ചെയ്തു. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് യൂറോപ്യൻ യൂണിയന്റെ നിയമ നിർദ്ദേശങ്ങൾ കമ്പനിക്ക് തിരിച്ചടിയാകുന്നത്.
Post Your Comments