![](/wp-content/uploads/2022/02/dr-biju.jpg)
തിരുവനന്തപുരം: മലയാളം മിഷൻ ഡയറക്ടറായി ചുമതലയേറ്റ കവി മുരുകൻ കാട്ടാക്കടയെ സ്വാഗതം ചെയ്തുകൊണ്ട് മലയാളം മിഷൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായിരുന്നു. ‘മുരുകൻ കാട്ടാക്കട’ എന്നതിന് പകരം, ‘ആർ മുരുകൻ നായർ’ എന്നാണ് പോസ്റ്റിൽ ചേർത്തിരുന്നത്. അതേസമയം ഇടത് അനുഭാവിയായ കവി പേരിനൊപ്പം ജാതി ചേർത്തത് സോഷ്യൽ മീഡിയയിൽ ചർച്ചയായി.
വിഷയവുമായി ബന്ധപ്പെട്ട് നിരവധിപ്പേരാണ് വിമർശനവുമായി രംഗത്ത് വന്നത്. തുടർന്ന് അൽപ്പസമയത്തിനകം പേരിൽ മാറ്റം വരുത്തി പോസ്റ്റ് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായൻ ഡോ ബിജു.
തിരുത്തലുകൾ നല്ലതാണെന്നും എന്നാൽ തിരുത്തുമ്പോഴും തിരുത്തലിനു മുൻപുള്ള ഒറിജിനൽ മാനസിക നിലയ്ക്ക് വലിയ വ്യത്യാസം ഒന്നും ഉണ്ടാവില്ലെന്നും ഡോ ബിജു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ജാതിവാലുകൾ ആണ് സാമൂഹികമായ അധികാര പ്രിവിലേജുകൾ ഇവിടെ നിശ്ചയിക്കുന്നതെന്നും അത് എത്ര മറച്ചു വെച്ചാലും ഇടയ്ക്കിടെ ഇങ്ങനെ പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
തിരുത്തലുകൾ നല്ലതാണ് . പക്ഷെ തിരുത്തുമ്പോഴും തിരുത്തലിനു മുൻപുള്ള ഒറിജിനൽ മാനസിക നിലയ്ക്ക് വലിയ വ്യത്യാസം ഒന്നും ഉണ്ടാവില്ല . ആ മാനസിക നിലയാണ് കേരളത്തിന്റെ ഇന്നത്തെ ഭൂരിപക്ഷ മനോനില എന്നതാണ് യാഥാർഥ്യം ..സമ്മർദ്ദം കൊണ്ടുള്ള തിരുത്തലുകൾ കൊണ്ടൊന്നും ആ മാനസിക നില മാറില്ല ……….ജാതിവാലുകൾ ആണ് സാമൂഹികമായ അധികാര പ്രിവിലേജുകൾ ഇവിടെ നിശ്ചയിക്കുന്നത് . അത് എത്ര മറച്ചു വെച്ചാലും ഇടയ്ക്കിടെ ഇങനെ പ്രകടമാകും.
ആളുകൾ പറഞ്ഞു തുടങ്ങുമ്പോൾ തിരുത്തിയാലും ആ പ്രിവിലേജുകൾ മാഞ്ഞു പോകില്ല …..മലയാളം മിഷന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അഡ്മിനെ വെറുതെ കുറ്റം പറഞ്ഞിട്ടും ട്രോളിയിട്ടും ഒരു കാര്യവുമില്ല ….സമകാലിക കേരളത്തിലെ ഒരു സാധാരണ മനുഷ്യൻ ആണയാൾ ..അയാൾക്ക് ഇങനെ അല്ലാതെ വേറെ എങ്ങനെയാണ് ആ കുറിപ്പ് ഇടാൻ സത്യസന്ധമായി സാധിക്കുക …………മലയാളം മിഷൻ ഏതായാലും തിരുത്തിയ സ്ഥിതിക്ക് ഇനി നമുക്ക് ആ
മുദ്രാവാക്യങ്ങൾ ബി ജി എം ഇടാം ….നമുക്ക് ജാതിയില്ല …മനുഷ്യനാകണം ……..അപ്പോൾ ശരി …
Post Your Comments