PathanamthittaKeralaNattuvarthaLatest NewsNews

സ്കൂ​ട്ട​റി​ല്‍ വി​ദേ​ശ​മ​ദ്യം സൂ​ക്ഷി​ച്ച് അ​ന​ധി​കൃ​ത വി​ല്പ​ന ന​ട​ത്തി​യ​തി​ന് കേ​സ് : പ്രതി ഓ​ടി രക്ഷപ്പെട്ടു

അ​ടി​ച്ചി​പ്പു​ഴ ഇ​വ​ഞ്ച​ലി​ക്ക​ല്‍ പ​ള്ളി​ക്കു സ​മീ​പം നാ​ട്ടു​മാ​ക്ക​ല്‍ സു​രേ​ഷിനെതിരെ (ഷാ​ജി) ആണ് പൊലീസ് കേസെടുത്തത്

റാ​ന്നി: സ്കൂ​ട്ട​റി​ല്‍ വി​ദേ​ശ​മ​ദ്യം സൂ​ക്ഷി​ച്ച്, അ​ന​ധി​കൃ​ത വി​ല്പ​ന ന​ട​ത്തി​യ​യാ​ള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അ​ടി​ച്ചി​പ്പു​ഴ ഇ​വ​ഞ്ച​ലി​ക്ക​ല്‍ പ​ള്ളി​ക്കു സ​മീ​പം നാ​ട്ടു​മാ​ക്ക​ല്‍ സു​രേ​ഷിനെതിരെ (ഷാ​ജി) ആണ് പൊലീസ് കേസെടുത്തത്. പൊ​ലീ​സി​നെ ക​ണ്ട് ഇയാൾ ഓ​ടി​ ര​ക്ഷ​പ്പെ​ട്ടു. റാ​ന്നി അ​ടി​ച്ചി​പ്പു​ഴ അ​ലി​മു​ക്കി​ലാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ ​ദി​വ​സം പ​ട്രോ​ളിം​ഗി​നി​ടെയാണ് സംഭവം. എ​സ്ഐ സാ​യി​സേ​ന​നും സം​ഘ​വും എ​ത്തി​യ​പ്പോ​ള്‍, വി​ദേ​ശ​മ​ദ്യം അ​ന​ധി​കൃ​ത​മാ​യി വി​ല്‍​ക്കു​ന്നു​വെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

Read Also : ‘കോവിഡ് കാലത്തു കോൺഗ്രസ് ചെയ്തത് ദ്രോഹം, കേന്ദ്രം എല്ലാവരെയും വീട്ടിലിരുത്തിയപ്പോൾ തൊഴിലാളികൾക്ക് ടിക്കറ്റെടുത്ത് നൽകി’

പ​ള്ളി​യു​ടെ എ​തി​ര്‍​വ​ശ​ത്തു റോ​ഡി​ലാ​യി സ്കൂ​ട്ട​റി​ന്റെ സീ​റ്റി​ന്റെ അ​ടി​യി​ലെ അ​റ​യി​ല്‍ നി​ന്നും മ​ദ്യ​ക്കു​പ്പി അ​ടു​ത്തു​ നി​ന്ന ഒ​രാ​ള്‍​ക്ക് കൊ​ടു​ക്കു​ന്ന​ത് ക​ണ്ട് പൊലീ​സ് പാ​ര്‍​ട്ടി സ​മീ​പി​ച്ച​പ്പോ​ള്‍ ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സ്കൂ​ട്ട​റി​ന് അ​ടു​ത്ത് നി​ന്ന​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ അ​ര​ലി​റ്റ​ര്‍ മ​ദ്യം 700 രൂ​പ​യ്ക്ക് ഷാ​ജി​യു​ടെ കൈ​യി​ല്‍ നി​ന്നും വാ​ങ്ങി​യ​താ​ണെ​ന്ന് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്കൂ​ട്ട​റും പ്ര​തി വി​ല്പ​ന ന​ട​ത്തി​യ മ​ദ്യം അ​ട​ങ്ങു​ന്ന കു​പ്പി​യും പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഷാ​ജി​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യും ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button