ന്യൂഡൽഹി: കോൺഗ്രസിനെതിരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി. കോവിഡിൽ കോൺഗ്രസ് ചെയ്തത് ദ്രോഹമാണെന്നും ഇതുമൂലം പല സംസ്ഥാനങ്ങളിലും കോവിഡ് പടരാൻ സാഹചര്യമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് ആദ്യ തരംഗത്തിന്റെ സമയത്ത് ജനങ്ങള്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നല്ല രീതിയില്‍ പാലിക്കുന്നുണ്ടായിരുന്നു. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ഞങ്ങള്‍ നിര്‍ദേശിച്ചിരുന്നു. അവർ അതനുസരിക്കുകയും ചെയ്തു. എന്നാല്‍ ഈ സമയം കോണ്‍ഗ്രസ് മുംബൈ സ്റ്റേഷനിലെ ജനങ്ങളെ ഭയപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു.
അതിഥി തൊഴിലാളികളെ ഭയപ്പാടിലേക്കും, പ്രതിസന്ധിയിലേക്കും നയിച്ചത് കോണ്‍ഗ്രസാണെന്നും കൊവിഡിനെ രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് ഉപയോഗിച്ചെന്നും മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അടുത്ത നൂറ് കൊല്ലത്തേക്ക് അധികാരത്തില്‍ വരില്ലെന്ന് മനസ്സ് പാകപ്പെടുത്തി കഴിഞ്ഞു. ഞാനും എന്റേതായ തയ്യാറെടുപ്പുകള്‍ നടത്തി കഴിഞ്ഞുവെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ പരിധിയും ലംഘിച്ച് കഴിഞ്ഞു. ജനങ്ങള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് എത്തിച്ച് കൊടുത്ത് കൊവിഡ് പരത്തുകയാണ് അവര്‍ ചെയ്തത്.
കോണ്‍ഗ്രസ് ഇങ്ങനെ അന്യസംസ്ഥാന തൊഴിലാളികളെ ഇളക്കി വിട്ടാണ് യുപിയില്‍ അടക്കം കൊവിഡ് പടര്‍ത്തിയത്. അവിടെയൊന്നും കൊവിഡ് ഇത്രത്തോളം രൂക്ഷമായിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തി കാരണം അത് രാജ്യത്താകെ പടര്‍ന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇപ്പോഴും 2014ല്‍ തന്നെ കുടുങ്ങി കിടക്കുകയാണെന്ന് മോദി പറഞ്ഞു. ഇന്ന് രാജ്യത്തെ പാവപ്പെട്ട ജനതയ്ക്ക് ഗ്യാസ് കണക്ഷന് ലഭിക്കുന്നുണ്ട്. വീടുകളും ശൗചാലയങ്ങളും ലഭിക്കുന്നുണ്ട്. അവര്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ട്.
എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ചിലരുടെ മനസ്സ് ഇപ്പോഴും 2014ല്‍ തങ്ങി നില്‍ക്കുകയാണെന്ന് പ്രധാനമന്ത്രി ലോക്സഭയില്‍ പറഞ്ഞു. എത്ര തിരഞ്ഞെടുപ്പുകള്‍ തോറ്റിട്ടും കോണ്‍ഗ്രസിന്റെ അഹങ്കാരത്തില്‍ മാത്രം മാറ്റമില്ല. നാഗാലാന്‍ഡില്‍ 24 വര്‍ഷം മുമ്പ് നിങ്ങള്‍ ജയിച്ചു, ഒഡീഷ 27 വര്‍ഷം മുമ്പ് നിങ്ങളെയാണ് തിരഞ്ഞെടുത്തിരുന്നത്.
ഗോവയും ത്രിപുരയും ബംഗാളിലും നിങ്ങളായിരുന്നു ജയിച്ചത്. തെലങ്കാന നിലവില്‍ വന്നതിന്റെ ക്രെഡിറ്റ് നിങ്ങളെടുത്തു. പക്ഷേ ജനങ്ങള്‍ നിങ്ങളെ അംഗീകരിക്കുന്നില്ലെന്നും മോദി വ്യക്തമാക്കി.ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് പറഞ്ഞു കോൺഗ്രസ് അധികാരത്തിൽ വന്നു. എന്നാൽ ദാരിദ്ര്യം പോയില്ലെങ്കിലും ജനങ്ങൾ പിന്നീട് കോൺഗ്രസിനെ ഇല്ലാതാക്കി എന്നും മോദി പറഞ്ഞു.
Post Your Comments