ThiruvananthapuramNattuvarthaLatest NewsKeralaNews

പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കുക : യൂത്ത് കോൺഗ്രസ്‌

തിരുവനന്തപുരം : പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌. ധനകാര്യ വകുപ്പ് മന്ത്രി നടത്തിയ യുവജന സംഘടന നേതാക്കളുടെ യോഗത്തിലാണ് യൂത്ത് കോൺഗ്രസ്‌ ഇക്കാര്യം ആവശ്യപ്പെട്ടത്. പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിച്ച് പി. എസ്. സി റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമനങ്ങൾ വേഗത്തിലാക്കണമെന്നും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

സില്‍വര്‍ലൈന്‍ പദ്ധതി, പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം : പരിസ്ഥിതി അനുമതിക്കായി അപേക്ഷ ലഭിച്ചിട്ടില്ല വന്ദേ ഭാരത്, സബർബൻ എന്നീ പദ്ധതികൾ കേരളത്തിന് ഉപയോഗപ്രദമാക്കുവാൻ സാധിക്കുമോ എന്നും, നിലവിലുള്ളപാത നവീകരിച്ച് പാരിസ്ഥിതിക ആഘാതവും ചെലവും കുറച്ച് കൂടുതൽ വേഗത്തിൽ ഓടുന്ന ട്രെയിനുകൾ കൊണ്ടു വരുവാൻ സാധിക്കുമോ യെന്നുള്ള ആഴത്തിലുള്ള പഠനം നടത്തണമെന്നും ഇത്തരം സാധ്യതകൾ പരിശോധിക്കാതെ കെ- റെയിലുമായി മുന്നോട്ട് പോകരുതെന്നും യൂത്ത് കോൺഗ്രസ്‌ നേതാക്കൾ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button