Latest NewsNewsIndia

സില്‍വര്‍ലൈന്‍ പദ്ധതി, പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം : പരിസ്ഥിതി അനുമതിക്കായി അപേക്ഷ ലഭിച്ചിട്ടില്ല

ന്യൂഡല്‍ഹി : സില്‍വര്‍ലൈന്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. പരിസ്ഥിതി അനുമതിക്കായി സില്‍വര്‍ലൈന്‍ പദ്ധതി അധികൃതരില്‍ നിന്ന് അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, പ്രാഥമിക പരിസ്ഥിതി ആഘാത പരിശോധന നടത്തിയെന്ന് കെ റെയില്‍ അറിയിച്ചിട്ടുണ്ട്. പദ്ധതിക്കെതിരെ വനം, പരിസ്ഥിതി മന്ത്രാലയത്തിന് പരാതി ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

Read Also : പ്രധാനമന്ത്രിയാണ് എന്നത് ശരി തന്നെ, ഒന്നാന്തരം രാഷ്ട്രീയക്കാരനുമാണ്, നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല: സന്ദീപ് വാര്യർ

അതേസമയം, സില്‍വര്‍ലൈന്‍ സര്‍വേയ്ക്ക് എതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് എത്തി. സില്‍വര്‍ലൈന്‍ സര്‍വേയുടെ ഉദ്ദേശം മനസിലാകുന്നില്ലെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. സര്‍വേയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തും ചെയ്യാമോ എന്നും കോടതി ചോദിച്ചു. ജനങ്ങളെ ഭയപ്പെടുത്തരുതെന്നും കോടതി പറഞ്ഞു. സര്‍വേ നിയമപ്രകാരമാണോ എന്നത് മാത്രമാണ് കോടതിയുടെ ആശങ്ക.

ഡിപിആറിന് മുമ്പ് ശരിയായ സര്‍വേ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button